ഗൂഗിൾ മാപ്പ്സ് മലയാളത്തിലും വഴി പറഞ്ഞു തരും... അതിനായി നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം... Google Maps will tell you the way in Malayalam too ...

ഇക്കാലത്ത് വഴി പറഞ്ഞു തരാൻ മറ്റുള്ളവരെ ആശ്രയിക്കുന്നതിനു പകരം ഒട്ടുമിക്കപേരും ഉപയോഗിക്കുന്ന ആപ്പാണ് ഗൂഗിൾ മാപ്പ്. പക്ഷേ പലരും ഈ ആപ്പ് വഴി പറഞ്ഞു തരുമ്പോൾ ഇത് ഒന്ന് മലയാളത്തിൽ പറഞ്ഞിരുന്നെങ്കിൽ എന്ന് ആലോചിക്കാറുണ്ട്. എന്നാൽ അതും സാധ്യമാണ്. പക്ഷേ പലർക്കും അത് എങ്ങനെയാണ് റെഡിയാക്കേണ്ടത് എന്ന് അറിയില്ല. അത് എങ്ങനെ ചെയ്യാം എന്നുള്ളതാണ് ഇന്നത്തെ നമ്മുടെ സസ്നേഹം എന്ന ബ്ലോഗിൽ പ്രതിപാദിക്കുന്നത്.


ഗൂഗിള്‍  മാപ്പ്സിന്‍റെ സഹായത്തോടെ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ദിശ പറഞ്ഞുതരുന്ന ആ ശബ്‌ദത്തിന്‍റെ ഭാഷ മാറ്റണമെന്ന് തോന്നിയാല്‍ മറ്റൊരാളുടെ സഹായം ആവശ്യപ്പെടാതെ  നമുക്ക് സ്വയം ആപ്ലിക്കേഷന്‍ തുറന്ന് ചെയ്യാവുന്നതേയുള്ളൂ. മലയാളം ഉള്‍പ്പെടെ അന്‍പത്തിയഞ്ചോളം ഭാഷ ശബ്ദങ്ങളെ ഗൂഗിള്‍ മാപ്പ്സ് പിന്തുണയ്ക്കുന്നു.  ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ മാപ്പ്സിലെ ശബ്ദം മാറ്റുന്നത് എപ്രകാരമെന്ന് നോക്കാം.

  • ഗൂഗിള്‍ മാപ്പ്സ് ആപ്ലിക്കേഷൻ തുറന്നതിന് ശേഷം, അതിലെ സെര്‍ച്ച് ബാറിലെ വൃത്താകൃതിയിലുള്ള നമ്മുടെ അക്കൗണ്ട് ഐക്കണിൽ ടാപ്പ് ചെയ്യുക.
  • അപ്പോള്‍ ലഭ്യമാകുന്ന ഗൂഗിള്‍ മാപ്പ്സ് മെനുവില്‍ നിന്ന്, “Settings” ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • “Settings” മെനുവിൽ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോള്‍ “Navigation Settings” ഓപ്ഷൻ ലഭിക്കും. അതില്‍ ടാപ്പ് ചെയ്യുക.
  • തുടര്‍ന്ന് ലഭിക്കുന്ന സൗണ്ട് ആന്‍റ് വോയിസ് വിഭാഗത്തില്‍ നിന്ന് “Voice selection” ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ഗൂഗിള്‍ മാപ്പ്സ് പിന്തുണയ്ക്കുന്ന ശബ്ദങ്ങളുടെ ഒരു ലിസ്റ്റ് ദൃശ്യമാകുന്നതാണ്. ഇവയില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ ഭാഷ ശബ്ദം തിരഞ്ഞെടുക്കാം.
ഗൂഗിൾ മാപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Post a Comment

Previous Post Next Post