സ്മാർട്ട്ഫോണിൽ ലളിതമായ ജോലികൾ ചെയ്തു വരുമാനമുണ്ടാക്കാൻ ഗൂഗിളിന്റെ പുതിയ ആപ്പ്... Google new app to generate revenue by doing simple tasks on your smartphone

ഗൂഗിൾ പുതുതായി പുറത്തിറക്കിയ ആപ്ലിക്കേഷൻ ആണ് ടാസ്‌ക് മേറ്റ്. സ്മാർട്ട്ഫോൺ കയ്യിലുള്ള ഉപയോക്താക്കള്‍ക്ക് ലളിതമായ ജോലികൾ ചെയ്ത് ഈ ആപ്പിലൂടെ പണം സമ്പാദിക്കാനാകും. ഇതിനായി ലോകമെമ്പാടുമുള്ള കമ്പനികൾ പോസ്റ്റ് ചെയ്യുന്ന വിവിധ ജോലികളിലേക്ക് ടാസ്‌ക് മേറ്റ് ആക്‌സസ് നൽകും. 
ടാസ്‌ക് മേറ്റ് നിലവില്‍ ബീറ്റയില്‍ ലഭ്യമാണ്. എന്നാല്‍, ഒരു റഫറല്‍ കോഡ് വഴി മാത്രമേ ആപ്ലിക്കേഷന്‍ ഉപയോഗിക്കാൻ കഴിയു. അതു കൊണ്ട് തിരഞ്ഞെടുത്ത ചിലർക്കു മാത്രമായി ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു.

ലോകമെമ്പാടുമുള്ള ബിസിനസുകള്‍ പോസ്റ്റുചെയ്യുന്ന വിവിധതരം ലളിതമായ ടാസ്‌ക്കുകളിലേക്ക് ആക്‌സസ്സ് നല്‍കുന്ന ഗൂഗിള്‍ നിര്‍മ്മിച്ച ബീറ്റ അപ്ലിക്കേഷനാണ് ടാസ്‌ക് മേറ്റ്. ഉദാഹരണത്തിന്, അടുത്തുള്ള ഒരു റെസ്‌റ്റോറന്റിന്റെ ഫോട്ടോയെടുക്കുക, സര്‍വേ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക, അല്ലെങ്കില്‍ വാക്യങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് നിങ്ങളുടെ പ്രാദേശിക ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുക എന്നിവയൊക്കെയാണ് ടാസ്‌ക്ക്. ഉപയോക്താക്കള്‍ക്ക് താല്‍പ്പര്യമുള്ള ടോപ്പുകൾ സെലക്ട് ചെയ്യാൻ അവസരമുണ്ട്.

ടാസ്‌ക്കുകൾ പൂർ‌ത്തിയാക്കുന്ന ഉപയോക്താക്കൾ‌ക്ക് അവരുടെ പ്രാദേശിക കറൻ‌സിയിലാണ് ‌പണം നൽകുക. നിലവിൽ ഗൂഗിൾ പ്ലേയിൽ ആപ്പ് ലഭ്യമാണ്. എന്നാൽ ഇത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെങ്കിൽ റഫറൽ കോഡ് അത്യാവശ്യമാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനായാല്‍ പോലും ആരെങ്കിലും ക്ഷണിച്ചാല്‍ മാത്രമേ ആപ്പ് ഉപയോഗിക്കാനാകുകയുള്ളൂ.

അതേസമയം എന്നാണ് ആപ്പ് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന് ഗൂഗിള്‍ അറിയിച്ചിട്ടില്ലെങ്കിലും അധികം താമസിയാതെ തന്നെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ നേരത്തെയുള്ള ഒപ്പീനിയന്‍ റിവോഡ്‌സ് ആപ്പിന് സമാനമായിരിക്കും പുതിയ ആപ്പിന്റെയും പ്രവര്‍ത്തനം. ഒപ്പീനിയന്‍ റിവോഡ്‌സ് പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകും. എന്നാല്‍ ഇതില്‍ നിന്ന് ലഭിക്കുന്ന തുക പണമായി ലഭിക്കുകയോ ബാങ്കിലേക്ക് പൈസയായി പരിവര്‍ത്തനം ചെയ്യാനോ ആകില്ല. പ്ലേ സ്റ്റോറിലേക്കുള്ള ക്രെഡിറ്റായാണ് തുക ലഭിക്കുക. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ഈ ആപ് ഉപയോക്താക്കള്‍ ചെയ്യേണ്ട കാര്യം.
തുടര്‍ന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് പ്ലേ മൂവിസില്‍ നിന്ന് സിനിമകളോ, പ്ലേ ബുക്‌സില്‍ നിന്ന് പുസ്തകങ്ങളോ വാങ്ങിക്കാം. അതേസമയം ഒപ്പീനിയന്‍ റിവോഡ്‌സ് ആപ്പിൽനിന്ന് വ്യത്യസ്തമായി ടാസ്‌ക് മേറ്റിൽനിന്ന് ലഭിക്കുന്ന വരുമാനം ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെത്തും. ഇങ്ങനെ ലഭിക്കുന്ന പണം ആപ്പില്‍ നിന്ന് ഉപയോക്താവിന്റെ ഇ-വാലറ്റിലേക്കും നീക്കാം. അല്ലെങ്കില്‍ ഏതെങ്കിലും ഇന്‍-ആപ് പേയ്‌മെന്റ് സിസ്റ്റത്തിലൂടെയും പണമാക്കാം. ആപ് സെറ്റ്-അപ് ചെയ്യുന്ന സമയത്ത് തന്നെ ഇ-വാലറ്റ് വിശദാംശങ്ങളും നൽകണം.

ആപ്പ് ഡൗൺലോഡ് ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും ചുവടെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post