ഫോണിലെ എല്ലാ ഫയലുകളും സുരക്ഷിതമാക്കാൻ ഗൂഗിളിന്റെ വിവിധ ഉപകാരപ്രദമായ ആപ്പുകൾ... Googles various useful apps to secure all the files on the phone ...

കോൺടാക്ട് നമ്പറുകൾ, ഫോട്ടോകൾ, വീഡിയോകൾ, നോട്ട്സ് തുടങ്ങി പലരൂപത്തിലും ഭാവത്തിലുമുള്ള ഫയലുകൾ വ്യത്യസ്ത ആവശ്യങ്ങൾക്കായി നാം സ്മാർട്ട്ഫോണിൽ ശേഖരിച്ചിട്ടുണ്ടാകാം. ഇവ ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെട്ടു പോയാലോ? ഫോൺ നഷ്ടപ്പെടുകയോ ഫോർമാറ്റ് ആവുകയോ ഏതെങ്കിലും കാരണവശാൽ ഫയലുകൾ പ്രവർത്തിക്കാതാവുകയോ ചെയ്താൽ എന്തു ചെയ്യും?
ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഏറ്റവും എളുപ്പത്തിലും വേഗത്തിലും ചെയ്യാവുന്ന കാര്യം അവ ഓൺലൈൻ അക്കൗണ്ടുമായി ബന്ധിക്കുക (Synchronise ) എന്നതാണ്.
അക്കൗണ്ട് ഹാക്കിങ് പോലുള്ള പ്രശ്നങ്ങൾ ഇവിടെയും ഉണ്ടെങ്കിലും താരതമ്യേന ഫലപ്രദമായ മാർഗം ഗൂഗിൾ അക്കൗണ്ടിലും മറ്റും വിവരങ്ങൾ ശേഖരിക്കുക എന്നതു തന്നെയാണ്. പ്ലേ സ്റ്റോറിൽ ജി-മെയിൽ അക്കൗണ്ട് വഴിയാണ് സൈൻ ഇൻ ചെയ്തിരിക്കുന്നത് എന്നതിനാൽ ഗൂഗിൾ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾത്തന്നെ അവ ഈ അക്കൗണ്ടുമായി ബന്ധിക്കപ്പെട്ടിരിക്കും. ആപ്പുകളിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള വിവരങ്ങൾ ഫോണിന് പുറത്ത് ബ്രൗസറിൽ നിന്നും കാണാനും ഉപയോഗിക്കാനും കഴിയും. ഫോണിൽ നിന്ന് ഡിലീറ്റ് ആയാലും ഫയലുകൾ ലഭ്യമായിരിക്കും എന്നത് ഫോണിലെ സ്പേസ് സംരക്ഷിക്കാനും സഹായകമാകും.
ഫയൽ സ്റ്റോറേജിനായി ഗൂഗിൾ നൽകുന്ന ചില സൗകര്യങ്ങൾ അത് എങ്ങനെയാണ് ഉപയോഗിക്കുക എന്ന് സസ്നേഹം എന്ന ഈ ബ്ലോഗിലൂടെ പരിചയപ്പെടാം...


കോൺടാക്ട്സ് എങ്ങനെ
സുരക്ഷിതമാക്കാം

നിങ്ങളുടെ കോൺടാക്ടുകൾ  അക്കൗണ്ടുമായി സമന്വയിപ്പിക്കുക വഴി അവ ഒരിക്കലും നഷ്ടപ്പെടാത്ത രീതിയിൽ സുരക്ഷിതമാക്കാനാകും. ഇതിനായി കോൺടാക്ട്സ് 'AUTO SYNC' സെറ്റ് ചെയ്ത് ഇന്റർനെറ്റുമായി കണക്ട് ചെയ്താൽ മതി. കോൺടാക്ടുകൾ ചേർക്കുക, അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം ഗൂഗിൾ കോൺടാക്ടിൽ സാധിക്കും. നിങ്ങളുടെ എല്ലാ അക്കൗണ്ടുകളിൽ നിന്നുള്ള കോൺടാക്ടുകൾ ഒരിടത്ത് കാണാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഗൂഗിൾ കോൺടാക്ട് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക 


ഗൂഗിൾ കീപ്പ്

പലപ്പോഴും കുറിപ്പുകളും മറ്റും തയ്യാറാക്കാൻ നാം സ്മാർട്ട്ഫോണിനെ ആശ്രയിക്കാറുണ്ട്. ഔദ്യോഗികമായ പ്രധാനപ്പെട്ട കാര്യങ്ങൾ കുറിച്ചുവെക്കാനോ ചിലപ്പോൾ വീട്ടിലേക്ക് വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനോ ഒക്കെയാകാം നാം ഫോണിനെ ആശ്രയിക്കുന്നത്.

ഇത്തരം കാര്യങ്ങൾ എളുപ്പത്തിൽ സേവ് ചെയ്യാനായി ഗൂഗിൾ നൽകുന്ന ഉപാധിയാണ് 'കീപ്പ്'. ഇന്റർനെറ്റുമായി കണക്ട് ചെയ്ത് ഉപയോഗിക്കുക വഴി ഫോൺ സ്വിച്ച് ഓഫ് ആയാലോ നഷ്ടപ്പെട്ടാലോ 'Google Keep' വെബ്സൈറ്റിലൂടെയോ 'Chrome' ആപ്ലിക്കേഷനിലൂടെയോ തയ്യാറാക്കി വച്ചിരിക്കുന്ന കുറിപ്പുകൾ വായിക്കാം. ഇതിനായി ഗൂഗിൾ കീപ്പ് AUTO SYNC ഓൺ ചെയ്താൽ മതി.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


ഗൂഗിൾ ഫോട്ടോകൾ

സ്മാർട്ട്ഫോണുകൾ വഴി ഫോട്ടോ എടുക്കാത്തവർ കുറവായിരിക്കും. ദിവസവും സെൽഫികളായും അല്ലാതെയും നിരവധി ഫോട്ടോകളാണ് നാം പകർത്തുന്നത്. യാത്രയ്ക്കിടയിലാണെങ്കിൽ പറയുകയും വേണ്ട. പലപ്പോഴും വീഡിയോയും ഫോട്ടോയും പകർത്തുമ്പോൾ നമ്മൾ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നമാണ് 'സ്റ്റോറേജ് സ്പേസി'ന്റെ കുറവ്. ഇതിന് ഗൂഗിൾ നൽകുന്ന പരിഹാരമാണ് 'ഗൂഗിൾ ഫോട്ടോസ്'. മൊബൈൽ ഗാലറിയിൽ സൂക്ഷിക്കുന്നതിനു പകരം ഫോട്ടോകൾ ഗൂഗിൾ ഫോട്ടോസിൽ സൂക്ഷിക്കാം. AUTO SYNC സെറ്റ് ചെയ്താൽ എടുക്കുന്ന ഫോട്ടോകളും വീഡിയോകളും ഗൂഗിൾ ഫോട്ടോസിലും സേവ് ചെയ്യപ്പെടും. ഫോണിൽ നിന്ന് നീക്കം ചെയ്താലും ഇവ ഗൂഗിൾ ഫോട്ടോസിൽ സുരക്ഷിതമായി ഉണ്ടാകും. ഈ ഫോട്ടോകളും വിഡിയോകളും ഗൂഗിൾ ഫോട്ടോസ് വെബ്സൈറ്റ് വഴി കാണാനും ഷെയർ ചെയ്യാനും സാധിക്കും.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഗൂഗിൾ ഡ്രൈവ്

സ്മാർട്ട്ഫോണിൽ സൂക്ഷിക്കുന്ന ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കാവുന്ന ഒരു സംവിധാനം ആണ് 'ഗൂഗിൾ ഡ്രൈവ്' (Google Drive). സ്മാർട്ട്ഫോൺ ഗൂഗിൾ ഡ്രൈവുമായി AUTO SYNC ചെയ്തു വയ്ക്കുക വഴി ഫോണിലുള്ള എല്ലാ ഫയലുകളും നിങ്ങളുടെ അക്കൗണ്ടിലുള്ള ഡ്രൈവിലേക്കു കോപ്പി ചെയ്യപ്പെടും. അതുകൊണ്ടുതന്നെ, ഫോണിലുള്ള ഏതു ഫയലും നിങ്ങൾക്ക് ഫോൺ ഇല്ലാതെ തന്നെ ഗൂഗിൾ അക്കൗണ്ടിൽ കയറി ഉപയോഗിക്കാനാവും. ഗൂഗിൾ ഡ്രൈവ് വെബ്സൈറ്റിലൂടെയോ 'ക്രോം' (Chrome) അപ്ലിക്കേഷനിലൂടെയോ എവിടെവച്ചും ഫയലുകൾ അക്സസ് ചെയ്യാം. നിങ്ങൾ ഫോണിൽ ഒരു ഫയൽ തുറക്കാനുള്ള സോഫ്റ്റ്വെയർ ഇല്ലെങ്കിൽ ഗൂഗിൾ അക്കൗണ്ടിൽ അവ തുറക്കാനും സാധിക്കും.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


രക്ഷകൻ ഗൂഗിൾ അക്കൗണ്ട്

ഫോണിലെ ഡേറ്റ സൂക്ഷിക്കുക മാത്രമല്ല, ഫോൺ നഷ്ടപ്പെട്ടാൽ അവ സുരക്ഷിതമാക്കാനും ഗൂഗിൾ അക്കൗണ്ടിനാകും. Google അക്കൗണ്ടിൽ സൈൻ ഇൻ ചെയ്ത ഉപകരണം നഷ്ടപ്പെട്ടാൽ, ആ ഉപകരണത്തെ എവിടെയിരുന്നും ഫോൺ ലോക്ക് ചെയ്യാനും ഫോണിലെ ഫയലുകൾ പൂർണമായും ഡിലീറ്റ് ചെയ്യാനുമാകും.

ഇതിനായി നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്ത് 'devicemanager' ലിങ്ക് ഓപ്പൺ ചെയ്യുക. ഇതിൽനിന്നും നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപകരണം സെലക്ട് ചെയ്യുക. ഇവിടെ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്താനും ഫോണിലേക്ക് റിങ് ചെയ്യാനും ലോക്ക് ചെയ്യാനും ഡിലീറ്റ് ചെയ്യാനുമുള്ള ഓപ്ഷനുകൾ കാണാം.പക്ഷേ, ഈ സൗകര്യം ലഭ്യമാകണമെങ്കിൽ ഫോൺ ഓണായിരിക്കുകയും സജീവ സിംകാർഡ്, മൊബൈൽ േഡറ്റ കണക്ഷൻ അല്ലെങ്കിൽ വൈ ഫൈ കണക്ഷൻ ഉണ്ടായിരിക്കുകയും വേണം.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post