വൈദ്യുതി ബിൽ ഓൺലൈനായും KSEB യുടെ ആപ്പിലൂടെയും നിമിഷങ്ങൾക്കകം അടയ്ക്കാം... pay your electricity bill online or by KSEB's app


കറണ്ട് ബില്ല് അടയ്ക്കാൻ ഇനി വെറുതെ ഒരുപാട് സമയം ചെലവഴിക്കേണ്ട. രാജ്യം മുഴുവൻ ഡിജിറ്റലായി മുന്നേറുന്ന ഇക്കാലത്ത് ഫോൺ ബില്ലും കറൻറ് ബില്ലുമെല്ലാം ഒരു ക്ലിക്കിൽ സ്മാർട്ഫോണിലൂടെ ഓൺലൈനിൽ അടയ്ക്കുവാൻ സാധിക്കും. വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനം വൈദ്യുത ബോര്‍ഡ് കെഎസ്ഇബിയുടെ വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഇനി ആപ്പിലൂടെയും കറണ്ട് ബിൽ അടക്കാവുന്നതാണ് 


വൈദ്യുതി ബില്‍ ഓണ്‍ലൈനായി എങ്ങനെ അടയ്ക്കാം ?

1. കെഎസ്ഇബിയിൽ കൺസ്യൂമർ നമ്പറിനൊപ്പം മൊബൈൽ നമ്പർ നൽകിയിട്ടുള്ളവർ കറണ്ട് ബിൽ അടക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

2. നിങ്ങൾ ഒരു പേജിലേക്കാണ് പ്രവേശിക്കുക. ആ പേജിൽ നിങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പറും ബിൽ നമ്പറും കോളത്തിൽ നൽകുക. ഇ-മെയിൽ ഐഡി കൂടി നൽകി 'Proceed to Pay Bill' എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക.

3. അടുത്ത പേജില്‍ അടയ്ക്കാനുള്ള ബില്‍ തുക, അവസാന തീയതി എന്നിവ കാണിക്കും. ഈ പേജിന്റെ താഴെ "Select Payment" എന്ന ഓപ്‌ഷനില്‍ നിന്നും നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഓപ്‌ഷൻ തെരഞ്ഞെടുക്കുക. ശേഷം അടുത്ത പേജില്‍ 'Confirm Payment' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത മുന്നോട്ട് പോയി പേയ്‌മെന്റ് നടത്താവുന്നതാണ്.

വൈദ്യുതി ബിൽ ആപ്പിലൂടെ അടക്കാൻ

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ വൈദ്യുത ബിൽ ആപ്പിലൂടെ  അടക്കുവാൻ  ഇവിടെ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

ഐഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്താണ് ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടത്.

കേരള ഇലക്ട്രിസിറ്റി ബോർഡിന്റെ ഒഫീഷ്യൽ ആപ്പ് വഴി വെറും 2 മിനിറ്റിനകം നിങ്ങൾക്ക് വൈദ്യുതി ബിൽ അടയ്ക്കാൻ കഴിയും. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ചുവടെ നൽകിയിട്ടുണ്ട്. കാണുക.ആപ്പിന്റെ പ്രത്യേകതകൾ 

•  A personalised My Account for registered Consumers
•  Quick Pay facility for payments without registration
•  New user Registration
•  View/Edit consumer profile
•  Manage up to 30 Consumer numbers in one user account
•  Check Bill Details for past 12 months and download in pdf format.
•  Check Consumption Details for past 12 months.
•  Check Payment History for the past 12 months.
•  Transaction History - Receipt pdf download
•  View bill details & pay your bills using credit cards, debit cards, net-banking.
•  Notifications alerting bill due date, payment confirmation etc.


 കറണ്ട് ബിൽ അടച്ചതിനുശേഷം 

പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ആയതിനുശേഷം ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാകും. 48 മണിക്കൂറിനു ശേഷവും ഈ കൺഫർമേഷൻ നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ സെക്ഷന്‍ കോഡ്, കണ്‍സ്യൂമര്‍ നമ്പര്‍, ബില്ല് അടച്ച് തിയതി, ബില്‍ നമ്പര്‍ എന്നിവ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ കെഎസ്ഇബിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.വൈദ്യുതി സപ്ലൈ സംബന്ധിച്ച പരാതികൾ 1912 എന്ന നമ്പറിൽ 24 മണിക്കൂറും സൗജന്യമായി അറിയിക്കാം. വാട്സാപ്പിലും 4960 11912 എന്ന നമ്പറിലൂടെ പരാതികളും പ്രശ്നങ്ങളും അറിയിക്കാം.

കറണ്ട് ബിൽ വീട്ടിൽ ഇരുന്ന് അടയ്ക്കാൻ കഴിയുന്ന മൊബൈൽ ആപ്പ് പരിചയപ്പെടുത്തുകയാണ് കെ.എസ്.ഇ.ബി. ഈ മൊബൈൽ ആപ്പ് ഉപയോഗിച്ച് എങ്ങനെ കറണ്ട് ചാർജ് അടക്കാമെന്ന് വിശദീകരിക്കുന്ന വീഡിയോ കെ.എസ്.ഇ.ബി തങ്ങളുടെ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ്.


Post a Comment

Previous Post Next Post