പെൻഷൻ വന്നോ എന്നറിയാൻ കേരള സർക്കാരിന്റെ പുതിയ ആപ്പ്... / Mobile Application for Kerala Pensioners...

കേരളത്തിലെ ട്രഷറി വകുപ്പ് മുഖേന പെൻഷൻ വിതരണം ചെയ്യുന്ന കേരള സംസ്ഥാന പെൻഷൻകാർക്ക് മാത്രമുള്ള ഒരു മൊബൈൽ ആപ്ലിക്കേഷനാണ് ഇത്.  ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ പെൻഷൻ എത്തിയാൽ ഇനി ഈ ആപ്പ് പറഞ്ഞു തരും. ഇതിനായി കേരള പെൻഷൻ എന്ന പേരിലാണ് ആൻഡ്രോയിഡ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്.


ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ പെൻഷൻ വരുമ്പോഴൊക്കെ മൊബൈൽ ഫോണിൽ അലാറാം വരും. തുറന്ന് നോക്കിയാൽ എത്രരൂപ അക്കൗണ്ടിലെത്തിയെന്നും അറിയാം. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

പെൻഷൻകാർക്ക് അവരുടെ പെൻഷൻ വിശദാംശങ്ങൾ, ട്രഷറിയിൽ ലഭ്യമായ വ്യക്തിഗത വിശദാംശങ്ങൾ, ബന്ധപ്പെടാനുള്ള വിലാസം, വിതരണ വിശദാംശങ്ങൾ, പാസ്ബുക്ക് വിശദാംശങ്ങൾ എന്നിവ കാണാൻ ഈ ആപ്പ് സഹായിക്കും. ഈ ആപ്പ് സംസ്ഥാനത്തെ എല്ലാ ട്രഷറി ഓഫീസുകളുടെയും വിലാസവും നൽകുന്നു.

രാജ്യത്ത് ആദ്യമായാണ് പെൻഷൻകാർക്ക് മൊബൈൽ ആപ്ളിക്കേഷൻ വരുന്നത്. ഇൻഫോമാറ്റിക്സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചത്.പെൻഷന് പുറമെ ശമ്പളം വാങ്ങുന്ന സർക്കാർ ജോലിക്കാർക്കും പുതിയ മൊബൈൽ ആപ്ളിക്കേഷൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

കേരള ട്രഷറി സേവിംഗ്സ് ബാങ്ക് എന്ന കേരള ടി.എസ്.ബി. ആപ് തയ്യാറാകുന്നതോടെ ശമ്പളം വാങ്ങുന്നവർക്ക് എത്ര നെറ്റ് സാലറിയെന്നും ഡിഡക്ഷനും മൊബൈൽ ഫോണിലൂടെ അറിയാനാകും. ട്രഷറിയിലെ സേവിംഗ്സ് ബാങ്ക് ഇടപാടുകൾക്ക് മൊബൈൽ നെറ്റ് വർക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിനെകുറിച്ചും സർക്കാർ ആലോചിച്ചുവരികയാണ്. ട്രഷറിയെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കി കൂടുതൽ നിക്ഷേപങ്ങൾ സർക്കാർ ചെലവുകൾക്ക് എത്തിക്കുകയാണ് പുതിയ പരിഷ്കാരങ്ങളുടെ ലക്ഷ്യം.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post