റേഷൻ കാർഡിലെ പേരുകൾ തിരുത്താം,കൂട്ടിച്ചേർക്കാം, നീക്കം ചെയ്യാം... names in Ration card can be edited, added, deleted ...

റേഷൻ കാർഡുമായി ബന്ധപ്പെട്ട അപേക്ഷകളെല്ലാം ഓൺലൈനിൽ അയക്കാം. സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിലാണ് ഇതിനുള്ള സൗകര്യം. കംപ്യൂട്ടറുണ്ടെങ്കിൽ ആർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. മൊബൈലിൽ വെബ്സൈറ്റ് ലഭ്യമാണെങ്കിലും വേ​ഗം കുറവാണ്.


പുതിയ റേഷൻ കാർഡ് എടുക്കാനാണെങ്കിൽ വെബ്സൈറ്റിന്റെ ഹോം പേജിൽ സിറ്റിസൺ ലോ​ഗിൻ തിരഞ്ഞെടുക്കുമ്പോൾ കിട്ടുന്ന ഭാ​ഗത്ത് പുതിയ റേഷൻ കാർഡിന് വേണ്ടിയാണെന്നത് ടിക് ചെയ്യണം. കാർഡിൽ ഉൾപ്പെടുനാള്ള ആളിന്റെ ആധാർ നമ്പർ നൽകി യൂസർ നെയിം, പാസ്‌വേര്‍ഡ്‌ എന്നിവ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം ഇ മെയിൽ വിലാസവും ഫോൺ നമ്പരും ടൈപ്പ് ചെയ്ത് ചേർക്കാം. ഇതോടെ ഇ മെയിൽ വിലാസത്തിലേക്ക് അപേക്ഷയുടെ ലിങ്ക് ലഭ്യമാകും. 

ലിങ്ക് തുറക്കുമ്പോൾ റേഷൻ കാർ‍ഡിനുള്ള അപേക്ഷാ ഫോറം ഓൺലൈനിൽ ലഭിക്കും. കാർ‍ഡിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരും വയസും അനുബന്ധ വിവരങ്ങളും ചേർക്കണം. രണ്ട് വയസ് മുതലുള്ള കുട്ടികളുടെ പേര് ഉൾപ്പെടുത്താം. കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റും മുതിർന്നവർക്ക് അധാർ നമ്പരും വേണം. ഇവ ഫോട്ടോയെടുത്തോ സ്കാൻ ചെയ്തോ അപ്‌ലോഡ്‌ ചെയ്യണം.

ആധാറിൽ നിന്ന് വ്യത്യസ്തമായ വിലാസമാണമാണ് റേഷൻ കാർഡിൽ വേണ്ടതെങ്കിൽ അതിനുള്ള രേഖയും അപ്‌ലോഡ്‌ ചെയ്യണം. പിന്നീട് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിൽ ഓൺലൈനായി സമർപ്പിച്ച രേഖകളുടെ അസ്സൽ ഹാജരാക്കണം. ഇതിനുള്ള തീയതി മൊബൈൽ സന്ദേശത്തിലൂടെ ലഭിക്കും. 

റേഷൻ കാർഡിൽ പേര് ചേർക്കാനും ഒഴിവാക്കാനും കാർഡ് മറ്റൊരിടത്തേക്ക് മാറ്റാനും സൗകര്യമുണ്ട്. ഇതിന് സിറ്റിസൺ ലോ​ഗിനിൽ നിന്ന് നിലവിൽ റേഷൻ കാർഡുണ്ടെന്ന ഭാ​ഗമാണ് തിരഞ്ഞെടുക്കേണ്ടത്. കാർഡ് നമ്പർ, കാർഡിൽ ഉൾപ്പെടുന്ന ആളിന്റെ ആധാർ നമ്പർ എന്നിവ നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. 

ഏത് താലൂക്കിലേക്കും കാർഡിൽ ഉൾപ്പെടുന്നവരെ മാറ്റാൻ കഴിയും. മരിച്ചവരുടെ പേര് ഒഴിവാക്കാം. പുതിയ പേരുകൾ കൂട്ടിച്ചേർക്കാം. ഇതിനും രേഖകൾ സപ്ലൈ ഓഫീസിൽ ഹാജരക്കാണം.

സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാൻ ചുവടെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Click Here 

Post a Comment

Previous Post Next Post