ഈ ആപ്പ് ഉണ്ടെങ്കിൽ ഇനി നിങ്ങളുടെ പെൺമക്കളെ ഒരാളും തൊടില്ല... തൊട്ടാൽ ഉടനെ കേരള പോലീസ് അറിയും... / no one touch girls anymore... this app helps girls

സ്ത്രീകൾക്ക് നേരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾ തടയുക അതുവഴി കുറ്റകൃത്യങ്ങൾ കുറച്ച് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി കേരള പോലീസ് 2015 വർഷം മുതൽ നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് "നിർഭയ", വനിത സ്വയം പ്രതിരോധ പരിശീലന പരിപാടി. സംസ്ഥാനത്ത് 2016 വർഷത്തിൽ രണ്ടര ലക്ഷം സ്ത്രീകൾ ഈ പരിശീലന പരിപാടിയുടെ ഗുണഭോക്താക്കളായി.

ലൈംഗികപീഡനം ,ലൈംഗികാതിക്രമം ,ലൈംഗികവൃത്തിക്കു വേണ്ടിയുള്ള മനുഷ്യക്കടത്ത് തുടങ്ങിയവയ്ക്കെതിരെയുള്ള ശക്തമായ പ്രവർത്തനങ്ങളാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ സാഹചര്യത്തിൽ താഴെ പറയുന്ന കുറ്റകൃത്യങ്ങളാണ് സ്ത്രീകൾക്കെതിരെ കൂടുതലായി കണ്ടു വരുന്നത്.
പിൻതുടർന്ന് ശല്യപ്പെടുത്തലും ഉപദ്രവിക്കലും (Stalking)
ബസ്സിലും, ട്രെയിനിലും മറ്റുമുള്ള ശല്യപ്പെടുത്തലുകൾ
ഗാർഹിക പീഡനം
ബാഗ്/ പേഴ്സ് പിടിച്ച് പറിക്കൽ
മാല പൊട്ടിക്കൽ
ലൈംഗിക പീഡനം
കുഞ്ഞുങ്ങളെ തട്ടികൊണ്ടു പോകൽ
ഭീഷണിപ്പെടുത്തൽ
കൈയ്യേറ്റം
ബലാൽസംഗം

സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യംനൽകി കേരള പോലീസ് ഇപ്പോൾ ഒരു ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. പേര്  നിർഭയം. ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ലഭിക്കും. അത്യാവശ്യ സന്ദർഭങ്ങളിൽ പോലീസുമായി ബന്ധപ്പെട്ട സഹായം ആവശ്യപ്പെടാവുന്ന തരത്തിലാണ് ആപ്ലിക്കേഷൻ നിർമിച്ചത്.

ആപ്പ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്

ആപ്പിലെ ഹെൽപ്പ് ബട്ടൺ അഞ്ച് സെക്കൻഡ് അമർത്തിപ്പിടിച്ചാൽ ഫോൺ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷൻ ഏറ്റവും അടുത്തുള്ള പോലീസ് കൺട്രോൾ റൂമിലോ പോലീസ്‌സ്റ്റേഷനിലോ ലഭിക്കും. ഇന്റെർനെറ്റ് കവറേജ് ഇല്ലാതെതന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പോലീസുമായി പങ്കുവെയ്ക്കാം.

നിർഭയം ആപ്പ് ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഫോണിൽ ഒരാൾക്ക് ഏതു ജില്ലയിൽനിന്നും സഹായം അഭ്യർഥിക്കാം. ഫോട്ടോ, വീഡിയോ എന്നിവ ഒറ്റക്ലിക്കിലൂടെ എടുത്തയയ്ക്കാനുള്ള ക്രമീകരണവുമുണ്ട്. ശബ്ദസന്ദേശം അയയ്ക്കാനുള്ള ശ്രമത്തിനിടെ അക്രമി ഫോൺ തട്ടിയെടുത്താലും സന്ദേശം റദ്ദാകില്ല. തത്സമയം ലഭിക്കുന്ന ദൃശ്യങ്ങളും മറ്റും പോലീസിന് തെളിവാകുകയും ചെയ്യും.

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഐ ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post