ഏത് വിഷയവും മലയാളത്തിൽ തിരഞ്ഞു കണ്ടുപിടിച്ചു പഠിക്കാൻ ഈ ആപ് നിങ്ങളെ സഹായിക്കും.../ This app will help you to search and find any subject in Malayalam ...

വിക്കിപീഡിയ (Wikipedia) എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം ഉണ്ടാക്കാനുള്ള കൂട്ടായ സംരംഭമാണ്. വിക്കിപീഡിയയിലെ ഉള്ളടക്കം ഗ്നു(GNU) Free Documentation License-നാല്‍‍ നിയ്രന്തിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍‍ വിക്കിപീഡിയ എല്ലാകാലവും സ്വതന്ത്രവും സൗജന്യവും ആയിരിക്കും.


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന്‌ ഉപയോക്താക്കള്‍ത്തന്നെയാണ്‌ വിക്കിപീഡിയയിലെ ലേഖനങ്ങള്‍ എഴുതുന്നത്‌. വിക്കിപീഡിയ വെബ്‌ പേജില്‍ ലേഖനങ്ങളെഴുതാനും അവ തിരുത്തുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും നല്‍കുന്ന വിക്കിസോഫ്‌റ്റ്‌വെയര്‍ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം.

2001 ജനുവരി 15നാണ് വിക്കിപീഡിയ പ്രൊജക്റ്റിനു തുടക്കംകുറിച്ചത്‌. വിദഗ്ദ്ധന്മാര്‍ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ്‌ വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ്‌ വിക്കിപീഡിയ ആരംഭിച്ചത്‌. അതിശയമെന്നു പറയട്ടെ, ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെയും കടത്തി വെട്ടിയ വിക്കിപീഡിയ, കാലാന്തരത്തില്‍ തനതുവ്യക്തിത്തമുള്ള സ്വതന്ത്രവിജ്ഞാനകോശമായിമാറി.
വിക്കിമീഡിയ ഫൌണ്ടേഷന്‍ എന്ന ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ ഇപ്പോള്‍ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്‌.
229 ഭാഷകളില്‍ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. പതിനെട്ടുലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ പതിപ്പാണ്‌ ഈ സംരംഭത്തിന്റെ പതാകവാഹക. മലയാളമടക്കം 14 ഇന്ത്യന്‍ഭാഷകളിലും വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നു.

വിക്കിപീഡിയയിലെ വിവരങ്ങൾ ഗ്നു ഫ്രീ ഡോക്യുമെന്റേഷൻ അനുമതി അനുസരിച്ച് എവിടേയും സ്വതന്ത്രമായി ഉപയോഗിക്കാം. വിവരങ്ങൾ ആർക്കും സ്വന്തമല്ല എന്ന ആശയത്തിലാണ് വിക്കിപീഡിയ പടുത്തുയർത്തിയിരിക്കുന്നതു തന്നെ. വിക്കിപീഡിയയിൽ വിവരങ്ങൾ ആയുള്ള എന്തു തന്നെയും ചേർക്കാം. അതുകൊണ്ട് വിക്കിപീഡിയയിലെ വിവരങ്ങൾക്ക് പരിധിയില്ല. അതുപോലെ തന്നെ ഒരു ലേഖനം അനേകർ തിരുത്തുന്നതുമൂലം ഗുണനിലവാ‍രത്തിൽ ഉറപ്പു പറയാൻ വിക്കിപീഡിയക്കാവില്ല.

എന്നാൽ, പലരും ഇപ്പോഴും വിക്കിപീഡിയ ഒരു നല്ല റഫറൻസ് ആയിട്ടും പഠന സഹായി ആയിട്ടും ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ അതിന്റെ ആപ്പ് നിങ്ങൾക്കും ലഭ്യമാണ്. ആപ്പിലൂടെ നിങ്ങൾക്ക് എന്തും സെർച്ച് ചെയ്യാം... പഠിക്കാം...

വളരെ ഉപകാരപ്രദമായ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post