തൊഴിലാണോ അതോ തൊഴിലാളിയാണോ പ്രശ്നം... പരിഹാരം ഈ ആപ്പിലുണ്ട്. Unemployed or not getting employees...

തൊഴിലാണോ അതോ തൊഴിലാളിയാണോ നിങ്ങളുടെ പ്രശ്നം. പ്രശ്നം എന്തുമാവട്ടെ, പരിഹാരം ഇവിടുണ്ട്. ജോലിക്കൊപ്പം ജോലിക്കാരെയും കണ്ടെത്താനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത് കേരള അക്കാദമി ഫോര്‍ എക്സലൻസാണ്.

വിവിധ ഗാര്‍ഹിക തൊഴില്‍ മേഖലയിലെ വിദഗ്ധരായവരുടെ സേവനം പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി വ്യവസായിക പരിശീലന വകുപ്പ് , തദ്ദേശ സ്വയം ഭരണ വകുപ്പ് , കടുംബശ്രീ, എസ്റ്റാബ്‌ളീഷ്‌മെന്റ് വകുപ്പ് , എന്നിവയുടെ സഹകരണത്തോടെ  മൊബൈല്‍ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി. പ്‌ളംബര്‍ , ഇലക്ട്രീഷ്യന്‍, പെയിന്റര്‍ , ഡ്രൈവര്‍ എന്നിങ്ങനെ 42 സേവനമേഖലയിലുളള വിദഗ്ധ തൊഴിലാളികള്‍ക്കും, അവരുടെ സേവനം ആവശ്യമുളളവര്‍ക്കും മൊബൈല്‍ ആപ് സേവനം ഉപയോഗപ്പെടുത്താന്‍ സാധിക്കും.

ആപ്പ്
ദൈനംദിന ഗാര്‍ഹിക-വ്യവസായിക ആവശ്യങ്ങൾക്ക് തൊഴിലാളികളുട സേവനം ലക്ഷ്യമിട്ട് ആരംഭിച്ച ആപ്പാണ് സ്കിൽ രജിസ്ട്രി. ഇടനിലക്കാരില്ലാതെ തൊഴിൽ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ത സേവനം തേടാനുമുള്ളതാണ് ആപ്ലിക്കേഷൻ. സംവിധാനം പൂര്‍ണമാകുന്നതോടെ ഓരേ തൊഴിൽ ചെയ്യുന്ന ഒന്നര ലക്ഷം പേരെ കണ്ടെത്താനാകും. യോഗ്യതയും വൈദഗ്ധ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാനും അവസരമുണ്ട്.രജിസ്റ്റര്‍ ചെയ്യാം
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാം. അടിസ്ഥാന വിവരങ്ങൾ നൽകി തൊഴിലാളികളെയോ തൊഴിൽ ദായകനയോ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാം. തൊഴിലന്വേഷകര്‍ അറിയാവുന്ന തൊഴിൽ, കൂലി, തിരിച്ചറിയൽ രേഖ എന്നിവ ആപ്പിൽ അപ്ലോഡ് ചെയ്യണം. പരിശീലനം നേടിയവര്‍ കോഴ്സിൻ്റെ സര്‍ട്ടിഫിക്കറ്റും, കോഴ്സിൽ ചേരാതെ വൈദഗ്ദ്യം നേടിയവര്‍ തദ്ദേശ സ്വയംഭരണ സ്ഛാപന വാര്‍ഡ് അംഗത്തിൻ്റെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം.

എന്തൊക്കെ സര്‍വീസുകൾ
മൂന്ന് വിഭാഗങ്ങളിലായാണ് രജിസ്ട്രേഷൻ പൂര്‍ത്തിയാക്കേണ്ടത്. ആദ്യ വിഭാഗത്തിൽ ഗൃഹോപകരണങ്ങളുടെ അറ്റകുറ്റ പണികളും സര്‍വീസിങ്ങുമാണ്. ഡ്രൈവര്‍, വീട്ടുജോലി, ശുചീകരണ തൊഴിലാളി, തെങ്ങുക്കയറ്റം, തുണിയലക്കൽ, തേപ്പ്, ഡേ കെയറുകൾ, ഹോം നേഴ്സുമാര്‍, വയോജന പരിപാലനം, വീടുകളിലെത്തി കുട്ടികളെയും പ്രമേഹമുള്ളവരേയും നോക്കുന്നവര്‍, , മൊബൈൽ ബ്യൂട്ടിപാര്‍ലര്‍ സേവനം എന്നിവ നടത്തുന്നവരാണ് രണ്ടാം വിഭാഗത്തിൽ വരുന്നത്. അതേസമയം, ഹോം മെയിൻ്റനൻസാണ് മൂന്നാം വിഭാഗം.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post