ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ്.ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് - 5.72

വയനാട് ജില്ലയില്‍ ഇന്ന് (16.11.21) 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 273 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.72  ആണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129535 ആയി. 126415 പേര്‍ രോഗമുക്തരായി. നിലവില്‍ 2448 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2307 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.  

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി 14 , ബത്തേരി 11 , മീനങ്ങാടി , നെന്മേനി 10 വീതം , പൂതാടി 6, അമ്പലവയല്‍ , മുള്ളന്‍കൊല്ലി  , നൂല്‍പ്പുഴ , പനമരം 5 വീതം , കണിയാമ്പറ്റ, തവിഞ്ഞാല്‍ 4 വീതം , പുല്‍പ്പള്ളി , തരിയോട് , വെള്ളമുണ്ട 3 വീതം, എടവക , കല്‍പ്പറ്റ , കോട്ടത്തറ , മേപ്പാടി , മൂപ്പൈനാട് , തിരുനെല്ലി, വൈത്തിരി 2 വീതം , മുട്ടില്‍ , പടിഞ്ഞാറത്തറ  ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/D6bNinIJVV1BjzRm5aH8qy

1492 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.11.21) പുതുതായി നിരീക്ഷണത്തിലായത് 1492 പേരാണ്. 1571 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13709 പേര്‍. ജില്ലയില്‍ നിന്ന് 1816 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 854547 സാമ്പിളുകള്‍ പരിശോധനയ്ക്ക്  വിധേയമാക്കി. ഇതില്‍ 853150 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 723615 പേര്‍ നെഗറ്റീവും 129535 പേര്‍ പോസിറ്റീവുമാണ്.

Post a Comment

Previous Post Next Post