ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ്




.ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് - 10.35

വയനാട് ജില്ലയില്‍ ഇന്ന് (1.11.21) 184 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 269 പേര്‍ രോഗമുക്തി നേടി. 184 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.35 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125915 ആയി. 122504 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2681 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2532 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
കൽപ്പറ്റ 22, മുട്ടിൽ 20, ബത്തേരി 13, നെന്മേനി, പനമരം, പുൽപ്പള്ളി, തിരുനെല്ലി 11 വീതം, മാനന്തവാടി 10, മുള്ളൻകൊല്ലി, പൂതാടി 9 വീതം, കോട്ടത്തറ, മേപ്പാടി, വെള്ളമുണ്ട 8 വീതം, വെങ്ങപ്പള്ളി 6, എടവക, വൈത്തിരി 5 വീതം, അമ്പലവയൽ 3, കാണിയാമ്പറ്റ ,  മൂപ്പൈനാട്, നൂൽപ്പുഴ, പൊഴുതന, തവിഞ്ഞാൽ, തൊണ്ടർനാട് 2 വീതം , മീനങ്ങാടി, തരിയോട് ഒരോർത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE

269 പേര്‍ക്ക് ഇന്ന് രോഗമുക്തി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 269 പേർ രോഗം ഭേദമായതിനെ തുടർന്ന്  ഡിസ്ചാർജ് ആയി.

504 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (1.11.21) പുതുതായി നിരീക്ഷണത്തിലായത് 504 പേരാണ്. 625 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7777 പേര്‍. ജില്ലയില്‍ നിന്ന് 570 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 833496 സാമ്പിളുകളാണ് പരിശോധനയ്ക്ക്  അയച്ചത്. ഇതില്‍ 833134 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 707219 പേര്‍ നെഗറ്റീവും 125915 പേര്‍  പോസിറ്റീവുമാണ്.

Post a Comment

Previous Post Next Post