വയനാട് ജില്ലയില്‍ 209 പേര്‍ക്ക് കൂടി കോവിഡ്




. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് - 18.32

വയനാട് ജില്ലയില്‍ ഇന്ന് (24.11.21) 209 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. 7 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.32 ആണ്.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/D6bNinIJVV1BjzRm5aH8qy

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131334 ആയി. 128385 പേര്‍ രോഗമുക്തരായി. നിലവില്‍ 2126 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1969 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 957 പേര്‍ ഉള്‍പ്പെടെ ആകെ 14893 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 884 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവര്‍

അമ്പലവയല്‍ 23 , പൂതാടി 22 , മുട്ടില്‍ , വൈത്തിരി 18 വീതം, മീനങ്ങാടി 15 , കല്‍പ്പറ്റ 14 , പുല്‍പ്പള്ളി 13 , പനമരം 12 ,  കണിയാമ്പറ്റ, ബത്തേരി 10 വീതം , നെന്മേനി , പൊഴുതന 7 വീതം ,  എടവക , മൂപ്പൈനാട്  6 വീതം ,   മാനന്തവാടി , മുള്ളന്‍കൊല്ലി 5 വീതം , മേപ്പാടി , തിരുനെല്ലി , വെള്ളമുണ്ട 4 വീതം , തവിഞ്ഞാല്‍ 3 ,  കോട്ടത്തറ , തരിയോട് , തൊണ്ടര്‍നാട്  ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/D6bNinIJVV1BjzRm5aH8qy

Post a Comment

Previous Post Next Post