കിടിലൻ ഫോട്ടോ എടുക്കാൻ കഴിയുമോ..? എങ്കിൽ 5 മുതൽ 50 ഡോളർ വരെ നേടാം... / Turn your photos into money

 നിങ്ങളുടെ ഫോട്ടോകൾ പണമാക്കി മാറ്റൂ!  നിങ്ങളുടെ ഫോട്ടോ ശേഖരം അപ്‌ലോഡ് ചെയ്‌ത് ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന ബ്രാൻഡുകൾക്ക് വിൽക്കുന്നതിലൂടെ പണമുണ്ടാക്കാം. നല്ല രീതിയിൽ ഫോട്ടോ എടുക്കാൻ സാധിക്കുന്ന വ്യക്തിയാണ് എങ്കിൽ നിങ്ങൾക്ക് ഈ ആപ്പ് ഉപയോഗിച്ച് പണം ഉണ്ടാക്കാം. ആപ്പ് തികച്ചും സൗജന്യമാണ്.


ബിസിനസ്സുകളും അറിയപ്പെടുന്ന ബ്രാൻഡുകളും പലപ്പോഴും വാണിജ്യ ആവശ്യങ്ങൾക്കായി ഫോട്ടോകൾ ശേഖരിക്കാറുണ്ട്. അവരുടെ ഉൽപ്പന്നങ്ങൾ പരസ്യപ്പെടുത്തുന്നതിനോ അവരുടെ വെബ്‌സൈറ്റിൽ ഉപയോഗിക്കുന്നതിനോ കമ്പനി ബ്രോഷറുകളിൽ ഉൾപ്പെടുത്തുന്നതിനോ ഫോട്ടോകൾ ആവശ്യമായി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ ഫോട്ടോകൾ ഇവരുടെ  ശ്രദ്ധയിൽപ്പെടുത്തുന്നു. അവർക്ക് ആവശ്യമായ തരത്തിലുള്ള ചിത്രങ്ങൾ നിങ്ങളുടെ പക്കലുണ്ടെങ്കിൽ, നിങ്ങൾക്ക് വിൽപ്പന നടത്താനുള്ള അവസരമുണ്ടാകും! 

 ആപ്പിൽ നിങ്ങൾക്ക് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാൻ ഒരു ഫോട്ടോഗ്രാഫി കമ്മ്യൂണിറ്റിയും ഉണ്ട്. ഇതു മുഖേന  നിങ്ങൾക്ക് മറ്റ്  അംഗങ്ങളിൽ നിന്നുള്ള ഫോട്ടോകൾ കാണുവാനും നിങ്ങളുടെ സ്വന്തം ഫോട്ടോകളെ കുറിച്ചുള്ള ഫീഡ്‌ബാക്ക് കളക്ട് ചെയ്യാനും സാധിക്കും. ഇത് നിങ്ങളുടെ കഴിവിനെ കൂടുതൽ മെച്ചപ്പെടുത്തുന്നു.

 ആപ്പ് എങ്ങനെ പ്രവർത്തിക്കുന്നു?

 നിങ്ങളുടെ ഫോണിൽ നിന്ന് നേരിട്ട് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുക. അപ്ലോഡ് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ചിത്രങ്ങൾ വിൽപ്പനയ്ക്ക് വെക്കും. ആവശ്യക്കാർ അത് പർച്ചേസ് ചെയ്യും. ഒരേ ഫോട്ടോ എത്ര തവണ വേണമെങ്കിലും വിൽക്കാം. ഒരു ഫോട്ടോ 10 ഡോളറാണ് ലഭിക്കുക. അതിൽ 50 ശതമാനം കമ്മീഷൻ ആയിട്ട് ആപ്പ് എടുക്കുന്നതാണ്.

 നിങ്ങളുടെ ഫോട്ടോകൾ വിൽക്കാനുള്ള മറ്റൊരു മാർഗ്ഗം  Pepsi, MasterCard, Nivea, Volvo, MasterCard, and Bank of America തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾ സംഘടിപ്പിക്കുന്ന ഫോട്ടോ ചലഞ്ച് മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെയാണ്. ഏതുതരത്തിലുള്ള ഫോട്ടോസ് ആണ് വേണ്ടത് എന്ന വിശദീകരണം നൽകിയിട്ടുണ്ടാകും.  അതനുസരിച്ചുള്ള ഫോട്ടോസ് നിങ്ങൾ തയ്യാറാകുകയാണ് വേണ്ടത്. ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള 50 ഡോളറിലധികം നിങ്ങൾക്ക് നേടാവുന്നതാണ്.

 ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 ഐ ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post