യൂട്യൂബിലെ ഏതു ഭാഷയിലുള്ള വീഡിയോയും ഇഷ്ടമുള്ള ഭാഷയിൽ വോയിസോടുകൂടി കാണാം... / All videos, in all languages, for all people.

 ലോകം ഒരുപാട് വികസിച്ചു. കമ്പ്യൂട്ടർ യുഗം എന്ന് വിശേഷിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ടെക്നോളജിയുടെ കടന്നുകയറ്റം വളരെയധികമാണ്. സ്മാർട്ട് ഫോൺ വന്നതോടുകൂടി ആപ്പുകൾ ആണ് പൊതുവായിട്ടുള്ള എല്ലാ കാര്യങ്ങൾക്കും എല്ലാവരും ഉപയോഗിക്കുന്നത്.

ഇന്ന് നമ്മൾ ഈ ബ്ലോഗിൽ ചർച്ച ചെയ്യുന്നത് ലോകത്ത് കാണുന്ന ഏതു ഭാഷയിലുള്ള വീഡിയോയും നമ്മുടെ സ്വന്തം ഭാഷയിൽ വോയ്സോടുകൂടി എങ്ങനെ കാണാൻ സാധിക്കും എന്നുള്ളതാണ്. ലോകത്തെ ഏതു ഭാഷയിലുള്ള വീഡിയോയും ഇഷ്ടമുള്ള ഭാഷയിൽ കാണാൻ സാധിക്കുന്ന ഒരു വെബ്സൈറ്റാണിത്.

 ഉദാഹരണത്തിന്, യൂട്യൂബിൽ നിങ്ങൾക്ക് അറിയാത്ത ഭാഷയിലുള്ള ഒരു വീഡിയോ കാണുമ്പോൾ, നിങ്ങൾ ആഗ്രഹിക്കും ആ വീഡിയോ നമ്മുടെ ഭാഷയിൽ സംസാരിക്കുന്ന രൂപത്തിൽ ആയിരുന്നെങ്കിൽ... എന്നാൽ അതും വളരെ സിമ്പിളായി സാധിക്കുമെന്നതാണ് നമ്മൾ പറഞ്ഞു വരുന്നത്. 

അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇഷ്ടമുള്ള ഒരു വീഡിയോ യൂട്യൂബിൽ നിന്നോ മറ്റു സോഷ്യൽ മീഡിയ ആപ്പുകളിൽ നിന്നോ  സെലക്ട് ചെയ്യുക. ശേഷം അതിന്റെ ലിങ്ക് ഈ വെബ്സൈറ്റിൽ കൊണ്ടുവന്നു പേസ്റ്റ് ചെയ്യുക. തുടർന്ന് ഒരൊറ്റ ക്ലിക്കിലൂടെ നിങ്ങളുടെ വീഡിയോ ഏത് ഭാഷയിലേക്കും വിവർത്തനം ചെയ്യാം... ഒന്നുകൂടി വ്യക്തമായി പറയുകയാണെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഷയിൽ ഏതു വീഡിയോയും കാണാം. സബ്ടൈറ്റിൽ ഒന്നുമില്ലാതെ തന്നെ. 

നിങ്ങളുടെ വീഡിയോ ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ചൈനീസ്, അറബിക്, റഷ്യൻ, മലയാളം പോലുള്ള 100-ലധികം ഭാഷകളിൽനിന്ന് ഏതിലേക്കും  വിവർത്തനം ചെയ്യാം.  ഇതിനായി പ്രത്യേകം സോഫ്‌റ്റ്‌വെയർ ഡൗൺലോഡ് ചെയ്യേണ്ടതില്ല.

 വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post