മുന്‍ മിസ് കേരളയ്ക്കും റണ്ണറപ്പിനും വാഹനാപകടത്തില്‍ ദാരുണാന്ത്യം

 


കൊച്ചി:  കൊച്ചിയിൽ ഇന്നു പുലർച്ചെ കൊഴിഞ്ഞത് റാംപിൽ വിരിഞ്ഞ സൗന്ദര്യത്തിന്റെ സൗഹൃദപ്പൂക്കൾ. കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഇരുവരും സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിനു മുന്നിൽ അപകടത്തിൽപ്പെടുകയായിരുന്നു. മിസ് കേരള സൗന്ദര്യ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനനാളുകളിൽ അൻസിയും അൻജനയും തുടങ്ങിയ സൗഹൃദം, റാംപിലെ കടുത്ത മത്സര ദിനങ്ങളിൽ വളർന്നു..വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE

ഈ കോവിഡ് കാലത്തും പരസ്പരം അടുത്ത ബന്ധം കാത്തുസൂക്ഷിച്ച അൻസിയും അൻജനയും ഒടുവിൽ മരണത്തിലും ഒന്നിച്ചു. കൊച്ചിയിൽനിന്നു അൻജനയുടെ തൃശൂരിലെ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു എന്നാണ് അപകടത്തിൽ പരുക്കേറ്റയാൾ പൊലീസിന് നൽകിയ മൊഴി. ഇടതുവശം ചേർന്നു പോയ ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ കാർ വെട്ടിച്ചപ്പോൾ മരത്തിൽ ചെന്നിടിച്ചതാണ് ദുരന്തമുണ്ടായതെന്നാണ് മൊഴി. ബൈക്കിൽ ഇടിച്ചെങ്കിലും യാത്രക്കാരന് കാര്യമായ പരുക്കില്ല.

കാറിൽ മുന്നിലും പിന്നിലുമായി ഇടതു വശത്തിരുന്ന രണ്ടുപേരുമാണ് മരിച്ചത്. മുൻ സീറ്റിലിരുന്ന യുവതി വാഹനത്തിൽ ഞെരിഞ്ഞമർന്നു. പിന്നിലിരുന്ന യുവതി പുറത്തേയ്ക്കു തെറിച്ചുവീണ് മീഡിയനിൽ തലയിടിച്ചുണ്ടായ പരുക്കുമൂലമാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു. ഡ്രൈവർ സീറ്റിൽ എയർ ബാഗ് ഉണ്ടായിരുന്നതിനാൽ ഡ്രൈവർക്ക് കാര്യമായ പരുക്കുകൾ സംഭവിച്ചില്ല. പിന്നിൽ വലതുവശത്തിരുന്ന യുവാവ് മുന്നിലേയ്ക്കു തെറിച്ചു വീണു തലയ്ക്ക് കാര്യമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്..വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/FXdaV7iyPqp5QExsJbIGgE

Post a Comment

Previous Post Next Post