ജില്ലയില്‍ പി.എം.ജി.എസ്.വൈ ഓഫീസില്‍ നിലവില്‍ ഒഴിവുള്ള സീനിയര്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേരള ഗവണ്മെന്റ് സര്‍വ്വീസിലെ ജൂനിയര്‍ സൂപ്രണ്ട് ഡിവിഷണല്‍ അക്കൗണ്ടന്റ് അല്ലെങ്കില്‍ സമാന തസ്തികകളില്‍ നിന്ന് 2018 ന് ശേഷം വിരമിച്ച താത്പര്യമുളള വ്യക്തികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. 20,065 രൂപയാണ് ശമ്പളം. അപേക്ഷകൾ ഡിസംബര്‍ 10ന് മുമ്പായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി.എം.ജി.എസ്.വൈ), പോപ്പുലര്‍ ബില്‍ഡിംങ്, സിവില്‍ സ്റ്റേഷന്, കല്‍പ്പറ്റ എന്ന വിലാസത്തിൽ ലഭ്യമാക്കണം. [email protected] ഇ-മെയിൽ വിലാസത്തിലും സമർപ്പിക്കാവുന്നതാണ്.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/D6bNinIJVV1BjzRm5aH8qy
Post a Comment