കോവിഡ് രോഗപ്രതിരോധത്തിനായുള്ള വാക്സിനേഷന്റെ രണ്ടാം ഡോസിനോട് ചില ആളുകള്‍ കാണിക്കുന്ന വിമുഖത കോവിഡ് വ്യാപന നിയന്ത്രണത്തില്‍ ജില്ല കൈവരിച്ച നേട്ടം ഇല്ലാതാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. കെ സക്കീന അറിയിച്ചു. വൈറസിനെതിരെ ശരീരത്തില്‍ ആന്റിബോഡി സൃഷ്ടിച്ചു പ്രതിരോധം ഉറപ്പു വരുത്തലാണ് വാക്സിനേഷന്റെ ധര്‍മ്മം. ഒരു ഡോസ് വാക്സിന് സ്വീകരിച്ചവരില്‍ ശരീരത്തില്‍ ആന്റിബോഡി ഉത്പാദനം പതിയെ ആരംഭിക്കുകയും ഉയര്‍ന്ന പ്രതിരോധ ശേഷിയിലേക്ക് ശരീരം എത്തുകയും ചെയ്യും. തുടര്‍ന്ന് ശരീരത്തിലെ ആന്റിബോഡി ലെവല്‍ താഴ്ന്നു വരികയും ചെയ്യും. ഇങ്ങിനെ താഴ്ന്നു വരുന്ന സമയമാണ് രണ്ടാം ഡോസ് വാക്സിന് നല്കേണ്ടുന്ന സമയമായി ശാസ്ത്രീയമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തില്‍ കൃത്യമായ ഇടവേളകളില്‍ വാക്സിന് സ്വീകരിക്കുന്നതോടെ ശരീരത്തിലെ ആന്റിബോഡി അളവ് നല്ല രീതിയില്‍ ഉയരുകയും അത് ദീര്‍ഘകാലം നിലനില്ക്കുകയും ചെയ്യും.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/D6bNinIJVV1BjzRm5aH8qy
രണ്ടാം ഡോസ് സ്വീകരിക്കാത്തവര്‍ക്ക് ശരീരത്തിലെ പ്രതിരോധ ശേഷി താഴ്ന്നു നില്ക്കുന്നതിനും രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു എന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നത്. രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങളുമായി മുഴുവന്‍ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. സക്കീന അഭ്യര്‍ത്ഥിച്ചു.വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/D6bNinIJVV1BjzRm5aH8qy
Post a Comment