എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് വഴി സ്വകാര്യ തൊഴിലവസരങ്ങൾ
സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ കൂടി ഉദ്യോഗാര്‍ത്ഥികളിലേക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ ഡിസംബർ 4 ന് ശനിയാഴ്ച  മുട്ടില്‍ ഡബ്ലിയു എം ഒ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളേജില മിനി ജോബ് ഫെയര്‍ നടത്തും.
വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/D6bNinIJVV1BjzRm5aH8qy
'നിയുക്തി 2021 'എന്ന പേരില്‍ നടത്തപ്പെടുന്ന ഫെയറിൽ ജില്ലയിലെയും പുറത്തെയും 35 ല്‍ പരം സ്ഥാപനങ്ങൾ പങ്കെടുക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഡിസംബർ രണ്ടിനകം jobfest.kerala.gov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് 04936 202534.

Post a Comment

Previous Post Next Post