വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സാധിക്കുമോ..? എങ്കിൽ ഓൺലൈനായി ഡോളറുകൾ സമ്പാദിക്കാം... / earn money Online & learn things online

നിങ്ങൾക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ സാധിക്കുമോ? കൃത്യമായ മറുപടി നൽകാൻ സാധിക്കും എങ്കിൽ നിങ്ങൾക്ക് ഓൺലൈൻ ആയി ഒരുപാട് ക്യാഷ് സമ്പാദിക്കാൻ സാധിക്കുന്നതാണ്. മുമ്പ് നമ്മൾ വിദ്യാർഥികൾക്ക് ഓൺലൈനായി ക്യാഷ് സമ്പാദിക്കാൻ കഴിയുന്ന ഒരു ആപ്പിനെ  കുറിച്ച് ചർച്ച ചെയ്തിരുന്നു. ഇന്നു നമ്മൾ അതേപ്രകാരം ഓൺലൈനിലൂടെ ക്യാഷ് സമ്പാദിക്കാൻ കഴിയുന്ന വെബ്സൈറ്റിനെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്.

 ഈ വെബ്സൈറ്റിൽ വിദ്യാർത്ഥികൾക്ക് നേരിടുന്ന പല സംശയങ്ങൾക്കും കൃത്യമായി മറുപടി നൽകുക എന്നതാണ് നിങ്ങൾക്കുള്ള ടാസ്ക്. വിദ്യാർത്ഥികൾ ഒരു ചോദ്യം പോസ്റ്റുചെയ്യുമ്പോൾ, അവർക്ക് കൃത്യമായി ഉത്തരം നൽകുക. അതുവഴി നിങ്ങൾക്ക് സമ്പാദിക്കാം.  മറ്റ് വിദ്യാർത്ഥികൾ ഇതേ ചോദ്യം ചോദിക്കുകയാണെങ്കിൽ, അവർക്ക് നിങ്ങൾ ആദ്യം നൽകിയ ഉത്തരം തന്നെ നൽകിയാൽ മതിയാകും. അതുവഴി നിങ്ങൾക്ക് ഒന്നിലധികം തവണ പണം സ്വരൂപിക്കാവുന്നതാണ്.

 എങ്ങനെ ഒരു അക്കൗണ്ട് തുടങ്ങാം 

 School Solver ഉപയോഗിക്കുന്നതിന്  ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്. "Answer Questions" ടാബിൽ ക്ലിക്ക് ചെയ്‌ത്, ചോദ്യങ്ങളും അവയുടെ അനുബന്ധ തീയതിയും വിലയും നോക്കുക.  വിഷയം നിങ്ങളുടെ വൈദഗ്ധ്യത്തിന് അനുസൃതമാണെങ്കിൽ, കൊടുത്ത വില നിങ്ങൾക്ക് ഒക്കെ ആണെങ്കിൽ,  അവക്ക് ഉത്തരം നൽകുക.  നിങ്ങളുടെ ഉത്തരം തിരഞ്ഞെടുത്താൽ, പേയ്‌മെന്റിന്റെ 80% നിങ്ങൾക്ക് ലഭിക്കും, 20% School Solver എടുക്കും.

 accounting, biology, statistics, computer science, law തുടങ്ങിയ വിഷയങ്ങളിൽ ആയിരിക്കും ചോദ്യങ്ങൾ.  ചോദ്യത്തിന്റെ കാഠിന്യമനുസരിച്ച് ഒരു ഡോളർ മുതൽ നൂറുകണക്കിന് ഡോളർ വരെ നൽകുവാൻ വിദ്യാർത്ഥികൾ തയ്യാറാണ്. ഉത്തരം നൽകാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഈ ക്യാഷ് നിങ്ങൾക്ക് നേടാം...

 ഉത്തരം നൽകുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക 

 ഉത്തരം ലളിതവും അർത്ഥപൂർണ്ണവുമായിരിക്കണം. അനാവശ്യമായി വലിച്ചു നീട്ടി എഴുതരുത്. എല്ലാം കൃത്യമായി സിമ്പിളായി എഴുതാൻ ശ്രമിക്കുക.

 ചോദ്യത്തിൽ അവ്യക്തത ഉണ്ടെങ്കിൽ, ചോദ്യം ലിസ്റ്റ് ചെയ്ത വ്യക്തിയുമായി ആശയവിനിമയം നടത്തുക.  ഉത്തരം എഴുതാൻ തുടങ്ങും മുമ്പ് എല്ലാം വ്യക്തമായി അറിയുന്നത് വളരെ ഉപകാരപ്രദമാകും.

 ഈ വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post