ഏത് പാട്ടും നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാൻ ഈ ആപ്പ് മതി .../ Find artists, lyrics, & videos... Play or connect to stream music now!

​ഒരു ചെറിയ സാമ്പിൾ പ്ലേ ചെയ്യുന്നതിലൂടെ ഫോണിലെ  മൈക്രോഫോൺ  ഉപയോഗിച്ച്  പാട്ടുകളും ടെലിവിഷൻ ഷോകളും മൂവീസ് ക്ലിപ്പുകളും തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഇന്നു നമ്മൾ ചർച്ചചെയ്യുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള Shazam Entertainment ആണ് ഇത് നിർമ്മിച്ചത്. 2018 മുതൽ Apple Inc. യുടെ ഉടമസ്ഥതയിലാണിത്.
 ആപ്പിന്റെ യഥാർത്ഥ ഡെവലപ്പർ, ഷാസം എന്റർടൈൻമെന്റ് ലിമിറ്റഡ് ആണ്. 1999-ൽ  സ്ഥാപിതമായി. 2018 സെപ്തംബർ 24-ന് 400 മില്യൺ ഡോളറിന് കമ്പനിയെ ആപ്പിൾ ഏറ്റെടുത്തു.

 ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത, ഏത് പാട്ടും നിമിഷങ്ങൾക്കുള്ളിൽ ഈ ആപ്പ് ഉപയോഗിച്ചാൽ തിരിച്ചറിയാം... ആർട്ടിസ്റ്റുകൾ, വരികൾ, വീഡിയോകൾ, പ്ലേലിസ്റ്റുകൾ എന്നിവയെല്ലാം സൗജന്യമായി ഈ ആപ്പിലൂടെ കണ്ടെത്താം. നിങ്ങൾ പാട്ട് കേൾക്കുമ്പോൾ തന്നെ അതിന്റെ  ശീർഷകം കണ്ടെത്താൻ സഹായിക്കുന്ന ഒരു മികച്ച ആപ്ലിക്കേഷനാണ് ഷാസം.

 നിങ്ങൾ ചെയ്യേണ്ട ഒരേയൊരു കാര്യം, നിങ്ങളുടെ ഫോൺ, ശബ്ദത്തിന്റെ ഉറവിടത്തോട് അടുത്ത് പിടിച്ച് പാട്ട് പ്രോസസ്സ് ചെയ്യുന്നതിന് ഏകദേശം അഞ്ച് സെക്കൻഡ് കാത്തിരിക്കുക എന്നതാണ്. തൊട്ടുപിന്നാലെ, നിങ്ങൾ കേൾക്കുന്ന പാട്ടിന്റെ കൃത്യമായ പേര്, പ്രോഗ്രാം  ഈ ആപ്പ് നിങ്ങൾക്ക് കാട്ടിത്തരും.

 ഷാസം സംഗീത പ്രേമികൾക്ക് വളരെ ഉപയോഗപ്രദമാണ്, കാരണം നിങ്ങൾ തിരിച്ചറിയാത്ത ഒരു ഗാനം കേൾക്കുന്ന  സാഹചര്യത്തിൽ ഈ ആപ്പ് നിങ്ങൾക്ക് സഹായകമാകും.

 ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 ഐഫോൺ ഉപയോഗിക്കുന്നവർക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post