നെറ്റ് ഓഫ് ചെയ്യാതെ വാട്സാപ്പ് ഓഫ് ചെയ്യാൻ ഈ ആപ്പ് ഉപയോഗിച്ച് നോക്കൂ... Turn Whatsapp off. Not the internet of your device

വാട്സാപ്പ് മെസ്സേജുകൾ ഇനി നിങ്ങൾക്ക് ശല്യമാവില്ല. നെറ്റ് ഓഫ് ചെയ്യാതെ വാട്സാപ്പ് ഓഫ് ചെയ്യാൻ സാധിക്കുന്ന പുതിയ ആപ്പിനെ കുറിച്ചാണ് ഇന്ന് നമ്മൾ സസ്നേഹം എന്ന ബ്ലോഗിൽ ചർച്ച ചെയ്യുന്നത്.

  വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വളരെയധികം ശല്യപ്പെടുത്തുന്നതായി തോന്നുമ്പോഴെല്ലാം ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് ഓഫ് ചെയ്യാം... വൈഫൈ മൊബൈൽ ഇന്റർനെറ്റ് ഒന്നും ഓഫ് ചെയ്യേണ്ടതില്ല.

 ബാക്ക്ഗ്രൗണ്ടിൽ WhatsApp പ്രവർത്തിക്കുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ ആപ്പ് ഉപയോഗിക്കുമ്പോൾ, Whatsapp-ൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തതിനാൽ Whatsapp സന്ദേശങ്ങൾ  ശല്യപ്പെടുത്താതെ YouTube-ൽ പ്രിയപ്പെട്ട വീഡിയോകൾ കാണാൻ കഴിയും.  സംഗീതം കേൾക്കാനും, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവ ഉപയോഗിക്കാനും സാധിക്കും.

 പ്രിയപ്പെട്ടവരുമായൊ കുടുംബത്തോടൊപ്പമോ വീഡിയോ കോൾ പോലുള്ളത് ചെയ്യുമ്പോൾ  അല്ലെങ്കിൽ,  ഇന്റർനെറ്റ് ആവശ്യമുള്ള ഓഫീസ് മീറ്റിംഗിൽ ആണെങ്കിൽ വാട്സ്ആപ്പ് മെസ്സേജുകൾ പലപ്പോഴും ഒരു ശല്യം ആകാറുണ്ട്. അതിനു പരിഹാരം ആണ് ഈ ആപ്പ്. ഈ ആപ്പ് ഉപയോഗിച്ച് വാട്സ്ആപ്പ് ആ നിമിഷത്തിൽ ഓഫ് ചെയ്യാൻ സാധിക്കും. നെറ്റ് ആണെങ്കിൽ ഓഫ് ചെയ്യേണ്ടതില്ല. അങ്ങനെ വാട്സ്ആപ്പ് ശല്യം ഒഴിവാക്കാം നെറ്റും ലാഭിക്കാം.

 ആപ്പിന്റെ മറ്റു സവിശേഷതകൾ

 നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ഒരാൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയയ്‌ക്കേണ്ട സാഹചര്യമുണ്ടെങ്കിൽ, "Message unsaved" എന്ന ഫീച്ചർ നിങ്ങൾക്ക് ഉപയോഗിക്കാം. സേവ് ചെയ്യാത്ത നമ്പറുകളിലേക്കും കോൺടാക്‌റ്റുകളിലേക്കും നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കാം. അതിനായി നമ്പർ സേവ് ചെയ്യേണ്ടതില്ല.  നമ്പർ ടൈപ്പ് ചെയ്താൽ മാത്രം മതി.

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post