ജില്ലയില്‍ 107 പേര്‍ക്ക് കൂടി കോവിഡ്




.ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് - 7.05

വയനാട് ജില്ലയില്‍ ഇന്ന് (21.12.21) 107 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരി ച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 110 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.05 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134816 ആയി. 133171 പേര്‍ രോഗമുക്തരായി. നിലവില്‍ 856 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 793 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 700 പേര്‍ ഉള്‍പ്പെടെ ആകെ 9859 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 364 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി 11,  പുല്‍പ്പള്ളി 9 , മീനങ്ങാടി 8 , കണിയാമ്പറ്റ ,  മാനന്തവാടി 7 വീതം , എടവക ,  കല്‍പ്പറ്റ , പൊഴുതന 6 വീതം , നൂല്‍പ്പുഴ , പൂതാടി , തിരുനെല്ലി 5 വീതം , മേപ്പാടി  , മുള്ളന്‍കൊല്ലി , പനമരം , വൈത്തിരി 4 വീതം , അമ്പലവയല്‍ , മുട്ടില്‍ 3 വീതം ,  മൂപ്പൈനാട് 2 , തരിയോട്, പടിഞ്ഞാറത്തറ , തവിഞ്ഞാല്‍ ,  കോട്ടത്തറ ,  വെങ്ങപ്പള്ളി   ഒരോര്‍ത്തരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ കര്‍ണാടകയില്‍  നിന്ന് വന്ന മാനന്തവാടി , മുള്ളന്‍കൊല്ലി സ്വദേശികള്‍ക്കും തമിഴ്‌നാട്ടില്‍ നിന്ന് വന്ന മേപ്പാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post