ന്യൂയർ പാർട്ടികൾക്ക് രാത്രി 12 മണി വരെയെങ്കിലും അനുമതി നൽകണം WTA
കൽപ്പറ്റ: കോവിഡ് മഹാമാരിക്ക് ശേഷം ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുകയും ടൂറിസ്റ്റുകൾ വയനാട്ടിലേക്ക് വരാൻ തുടങ്ങുകയും ചെയ്തത് ഈ മേഘലയെ ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

എന്നാൽ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ എണ്ണം ക്രമീകരിച്ചതിനാൽ നിരവധി പേർ കാഴ്ചകൾ കാണാൻ കഴിയാതെ മടങ്ങിപ്പോകുകയാണ്.

ഈ സാഹചര്യം നിലനിൽക്കുമ്പോൾ ന്യൂ ഇയർ പാർട്ടികൾക്ക് 10 മണി വരെ സമയം നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും ടൂറിസം കേന്ദ്രങ്ങളിലെ സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും WTA വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സൈതലവി വൈത്തിരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ ട്രഷറർ സൈഫ് വൈത്തിരി , അലി ബ്രാൻ, മനോജ്‌, അബ്ദുറഹ്മാൻ, വർഗീസ്, സുമ പള്ളിപ്പുറം, അൻവർ മേപ്പാടി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post