തൊഴിലുറപ്പ് പദ്ധതിയില്‍ 915 റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവുകൾ, +2 യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം...

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് യൂണിറ്റ് കേരളയിൽ 915 ഒഴിവ്. കേരളത്തിലെ 107 ബ്ലോക്കുകളിലും 808 വില്ലേജുകളിലുമായാണ് നിയമനം.


വില്ലേജ് റിസോഴ്സ് പേഴ്സൺ-808

യോഗ്യത: പ്ലസ്ടു/തത്തുല്യം. കംപ്യൂട്ടർ/ഇന്റർനെറ്റ് പരിജ്ഞാനം.

 അഭികാമ്യം 
ബിരുദം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അറിവും പ്രായോഗികപരിചയവും. കുടുംബശ്രീ സി.ഡി.എസ്./എ.ഡി.എസ്. സംഘടനാസംവിധാനവുമായി ബന്ധപ്പെട്ട ചുമതലവഹിച്ച പരിചയം, നെഹ്രു യുവകേന്ദ്ര, യുവജനക്ഷേമ ബോർഡ്, സാക്ഷരതാമിഷൻ, പട്ടികജാതി/പട്ടികവർഗ പ്രൊമോട്ടർ, ലൈബ്രറികൾ എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിചയം, വിവിധ വികസനപരിപാടികളുമായി ബന്ധപ്പെട്ട പ്രവർത്തനപരിചയം.

 പ്രായപരിധി: 35 വയസ്സ് (2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കി).
ശമ്പളം: പ്രവൃത്തിചെയ്യുന്ന ദിവസങ്ങളിൽ 350 രൂപ.

ബ്ലോക്ക് റിസോഴ്സ് പേഴ്സൺ-107

തൊഴിലാളികൾക്കും പഞ്ചായത്ത് അധികൃതർക്കും തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും അവബോധവും ഉണ്ടാക്കുക, വില്ലേജ് റിസോഴ്സ് പേഴ്സൺമാരെ പരിശീലിപ്പിക്കുക, സോഷ്യൽ ഓഡിറ്റിൽ അവരെ സഹായിക്കുക, സോഷ്യൽ ഓഡിറ്റ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം പ്രവർത്തനങ്ങൾ ഏകോപ്പിക്കുക, ബ്ലോക്കുകളിലെ സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ റിസോഴ്സ് പേഴ്സൺ ഏൽപ്പിക്കുന്ന ചുമതലകൾ നിർവഹിക്കുക എന്നിവയാണ് പേഴ്സണിന്റെ ചുമതലകൾ.

യോഗ്യത: ഏതെങ്കിലും വിഷയത്തിലെ സർവകലാശാല ബിരുദം. സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ് പാസാകണം.

 അഭികാമ്യം 
ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം, കുടുംബശ്രീ ഉൾപ്പെടെയുള്ള സാമൂഹികാധിഷ്ഠിത സന്നദ്ധസംഘടനകളിലെ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള അറിവും പ്രായോഗികപരിചയവും വികസനപരിപാടികളുമായി ബന്ധപ്പെട്ട പ്രവർത്തനപരിചയം.

പ്രായപരിധി: 40 വയസ്സ് (2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കി).
ശമ്പളം: 13,000 രൂപ. സ്ഥിര യാത്രാബത്ത: 2000 രൂപ.

അപേക്ഷ
ഓരോതസ്തികയ്ക്കും പ്രത്യേക അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്തു വെബ്സൈറ്റ് സന്ദർശിക്കുക 

 

ശേഷം, Latest news എന്ന ഭാഗത്ത്  ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഫോം ലഭിക്കുന്നതാണ്.

അപേക്ഷ ഡയറക്ടർ, സി.ഡബ്ല്യു.സി. ബിൽഡിങ്സ്, രണ്ടാംനില, എൽ.എം.എസ്. കോമ്പൗണ്ട്, പാളയം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471-2724696. അവസാനതീയതി: ഡിസംബർ-10.

Post a Comment

Previous Post Next Post