കാലിഫോര്‍ണിയ: വാട്സ് ആപ്പിന്റെ പേയ്മെന്റ് ഫീച്ചറായ വാട്സ് ആപ്പ് പേയുടെ സേവനം ഉടന്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കള്‍ക്ക് സേവനം ഉടന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കളിലേക്ക് വാട്സ് ആപ്പ് പേ പേയ്മെന്റ് സേവനം വിപുലീകരിക്കുന്നതിന് മെസേജിംഗ് ആപ്പിന് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ) അനുമതി ലഭിച്ചുവാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിഅംഗമാവുക https://chat.whatsapp.com/D6bNinIJVV1BjzRm5aH8qy
വാട്സ് ആപ്പിനുള്ളില്‍ ലഭ്യമായ പേയ്മെന്റ് ഫീച്ചറാണ് വാട്സ് ആപ്പ് പേ. ഇത് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഇന്ത്യയില്‍ നിലവില്‍ 20 ദശലക്ഷം ഉപയോക്താക്കള്‍ക്ക് മാത്രമേ വാട്സ് ആപ്പ് പേ ലഭ്യമായിട്ടുള്ളു. ഇപ്പോള്‍ എന്‍.പി.സി.ഐയുടെ അംഗീകാരം ലഭിച്ചതോടെ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാകും. നേരത്തെ, ഇന്ത്യയിലെ പേയ്മെന്റ് സേവനത്തിന്റെ ഉപയോക്താക്കളുടെ പരിധി നീക്കം ചെയ്യണമെന്ന് വാട്സ് ആപ്പ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍, പരിധി പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനു പകരം കൂടുതല്‍ ഉപയോക്താക്കളിലേക്ക് സേവനങ്ങള്‍ വിപുലീകരിക്കാനാണ് എന്‍.പി.സി.ഐ അനുമതി നല്‍കിയത്. അതേസമയം, ഈ ഫീച്ചര്‍ 40 ദശലക്ഷം ഉപയോക്താക്കളിലേക്ക് എങ്ങനെ വ്യാപിപ്പിക്കുമെന്ന് വാട്സ് ആപ്പ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. കാരണം വാട്സ് ആപ്പിന് ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.
വാട്സ് ആപ്പ് പേ വിരലിലെണ്ണാവുന്ന ഉപയോക്താക്കള്‍ക്ക് മാത്രമായി
പരിമിതപ്പെടുത്തുന്നത് കമ്പനിയുടെ വളര്‍ച്ചാ സാധ്യതകളെ
തടസ്സപ്പെടുത്തിയേക്കാം. പുതിയ പരിധി എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന്
ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Post a Comment