പുതിയ സാഹചര്യത്തിൽ സൗദിയിലേക്ക് പോകുന്ന ഇഖാമയുള്ളവരും പുതിയ വിസക്കാരും റി എൻട്രി വിസക്കാരും നാട്ടിൽ നിന്നും സൗദിയിൽ നിന്നും വാക്സിനുകൾ സ്വീകരിച്ചവരും അല്ലാത്തവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

സൗദിയിലേക്കുള്ള യാത്രാ നിബന്ധനകളിൽ ഇന്ത്യക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്പോൾ സൗദിയിലേക്ക് പോകുന്ന വിവിധ കാറ്റഗറിയിൽ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ വിവരിക്കുന്നു.
 സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർ : സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് നേരിട്ട് സൗദിയിലേക്ക് മടങ്ങാൻ സാധിക്കും. റി എൻട്രി വിസക്കാർക്ക് പുറമേ പുതിയ വിസക്കാരാണെങ്കിലും വിസിറ്റ് വിസക്കാരാണെങ്കിലും ഇതേ നിയമം ബാധകമാകും. ഇവർക്ക് സൗദിയിലെ 5 ദിവസത്തെയോ 3 ദിവസത്തെയോ ക്വാറൻ്റീനും ആവശ്യമില്ല.

 സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർ : സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിലെത്തിയ ശേഷം സൗദിയിലേക്ക് മടങ്ങുന്നവർക്ക് ഡിസംബർ 4 പുലർച്ചെ 1 മണി മുതൽ സൗദിയിലെ 3 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് എടുത്ത് നേരിട്ട് പറക്കാൻ സാധിക്കും

 സൗദിക്ക് പുറത്ത് നിന്ന് വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരും: സൗദിക്ക് പുറത്ത് നിന്ന് സൗദി അംഗീകൃതമോ അംഗീകൃതമല്ലാത്തതോ ആയ വാക്സിൻ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്തവർക്കും സൗദിയിലേക്ക് നേരിട്ട് മടങ്ങാൻ സാധിക്കും. ഇവർക്ക് സൗദിയിലെ 5 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പർച്ചേസ് ചെയ്യേണ്ടി വരും.

സൗദി അംഗീകരിച്ച വാക്സിൻ പുറത്ത് നിന്ന് സ്വീകരിച്ചവർക്ക് നേരിട്ട് മടങ്ങാതെ ദുബൈ വഴി 14 ദിവസത്തെ താമസത്തിനു ശേഷം സൗദിയിലേക്ക് പോകുകയാണെങ്കിൽ സൗദിയിലെ 5 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യമില്ല. എന്നാൽ സൗദി അംഗീകരിക്കാത്ത വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ദുബൈ വഴി 14 ദിവസം താമസിച്ച് പോയാലും സൗദിയിലെ 5 ദിവസത്തെ ക്വാറൻ്റീൻ ബാധകമാകും.

 സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് നടത്തേണ്ട രെജിസ്റ്റ്രേഷൻ പ്രൊസസുകൾ

ലിങ്കുകൾ താഴെ ചേർക്കുന്നു

ഇഖാമയുള്ളവർ തവക്കൽനായിൽ ഇമ്യൂൺ ആണെങ്കിൽ മുഖീം രെജിസ്റ്റ്രേഷൻ നടത്താനായി ഇവിടെ ക്ലിക്ക് ചെയ്യുക 
അതേ സമയം തവക്കൽനായിൽ ഇമ്യൂൺ ആകാത്ത ഇഖാമയുള്ളവരാണെങ്കിൽ  രെജിസ്റ്റ്രേഷൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

സൗദി അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് എടുത്തത്തിന് ശേഷം പുതിയ വിസയിലോ വിസിറ്റിംഗ് വിസയിലോ പോകുന്നവരാണെങ്കിൽ രജിസ്റ്റർ ചെയ്യാൻ  ഇവിടെ ക്ലിക്ക് ചെയ്യുക 

അതേ സമയം സൗദി അംഗീകരിച്ച വാക്സിൻ സ്വീകരിക്കാതെ പോകുന്ന പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നാട്ടിൽ നിന്നും സൗദി അംഗീകൃത വാക്സിൻ എടുത്തവർ തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post