ജില്ലയില്‍ 155 പേര്‍ക്ക് കൂടി കോവിഡ്

 

 


ജില്ലയില്‍ 155 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (11.01.22) 155 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 114 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്  9.45 ആണ്. 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയ  ഒമ്പത് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 136576 ആയി. 134776 പേര്‍ രോഗമുക്തരായി. നിലവില്‍ 889 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 858  പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 756 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1040 പേര്‍ ഉള്‍പ്പെടെ ആകെ 9083  പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 1302  സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

രോഗം സ്ഥിരീകരിച്ചവര്‍

മീനങ്ങാടി , ബത്തേരി 15 വീതം ,  കല്‍പ്പറ്റ ,  പുല്‍പ്പള്ളി  10 വീതം , അമ്പലവയല്‍ , എടവക , കോട്ടത്തറ , മാനന്തവാടി , മുട്ടില്‍ 8 വീതം , പനമരം , വൈത്തിരി 6 വീതം , മൂപ്പൈനാട് , പൂതാടി  5 വീതം , നെന്മേനി , നൂല്‍പ്പുഴ , തവിഞ്ഞാല്‍ 4 വീതം , മേപ്പാടി , മുള്ളന്‍കൊല്ലി , തിരുനെല്ലി , വെള്ളമുണ്ട , വെങ്ങപ്പള്ളി 3 വീതം , കണിയാമ്പറ്റ 2 , പടിഞ്ഞാറത്തറ , പൊഴുതന,  തൊണ്ടര്‍നാട് ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
[14:21, 11/01/2022] +91 98956 68182: വൈദ്യുതി മുടങ്ങും
 മാനന്തവാടി സെക്ഷനിലെ ശാന്തിനഗര്‍, മൈത്രി നഗര്‍, ചിലിംഗ് പ്ലാന്റ് എന്നിവടങ്ങളില്‍ ജനുവരി 12 രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും


വാക് ഇന്‍ ഇന്റര്‍വ്യൂ

തിരുനെല്ലി ഗവ.ആശ്രമം സ്‌കൂളില്‍ കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ,സ്‌പെഷ്യല്‍ മ്യൂസിക് ടീച്ചര്‍ എന്നീ തസ്തകയില്‍ താല്‍ക്കാലിക നിയമനത്തിനുള്ള  ഇന്റര്‍വ്യൂ  ജനുവരി 13ന് നടക്കും . രാവിലെ 11 ന് കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടറുടെയും ഉച്ചയ്ക്ക് 12.30 ന് മ്യൂസിക് ടീച്ചറുടെ ഇന്റര്‍വ്യൂവും നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാക്കണം. ഫോണ്‍ 0495 210330.

Post a Comment

Previous Post Next Post