25 വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥയെ നവീകരിക്കുന്ന ബജറ്റ്'; ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങി

2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനം തുടങ്ങി. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥയെ നവീകരിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവും ഊര്‍ജവുമാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു. എല്‍ഐസി സ്വകാര്യവല്‍ക്കരണം ഉടനുണ്ടാവും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ചത്. ആത്മനിര്‍ഭര്‍ ഭാരതിന് മുഖ്യപരിഗണന നല്‍കും. കൊവിഡ് വെല്ലുവിളി നേരിടാന്‍ രാജ്യം തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്ത് നാലിടങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മ്മിക്കും. ദേശീയ പാതകള്‍ 25 കിലോ മീറ്റര്‍ കൂടി വര്‍ധിപ്പിക്കും.കാര്‍ഷികോല്‍പ്പന്ന സംഭരണത്തിനായി 2.73 ലക്ഷം കോടി മാറ്റി വെക്കും. പ്രധാനമന്ത്രി ഗതിശക്തി മിഷന്‍, സമസ്ത മേഖലകളിലും വികസനം, ഉത്പാദന ക്ഷമത വര്‍ധിപ്പിക്കല്‍, നിക്ഷേപ വര്‍ധന എന്നീ നാല് മേഖലകളില്‍ ഊന്നല്‍ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.  കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും പേപ്പർ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. അ‍ഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുളള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും.

Post a Comment

Previous Post Next Post