കുട്ടികൾക്കുള്ള വാക്സിനേഷനായി ജില്ല സജ്ജം വാക്സിനേഷൻ ഇന്ന് മുതൽ
ജില്ലയിൽ 15 മുതൽ 18 വയസു വരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള  തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.  കെ.സക്കീന  അറിയിച്ചു. ജില്ലയിലെ മുഴുവൻ വാക്സിനേഷൻ കേന്ദ്രങ്ങളിലും  കുട്ടികളുടെ വാക്സിനേഷനായി പ്രത്യേക സംവിധാനങ്ങളൊരുക്കയിട്ടുണ്ട്. കുട്ടികൾക്ക് ആദ്യമായി കോവിഡ് വാക്സിൻ  നല്കുന്നതിനാൽ എല്ലാ സുരക്ഷാ മുൻകരുതലുകളും  സ്വീകരിച്ചായിരിക്കും  വാക്സിൻ നൽകുക. വാക്സിനേഷനു മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികൾക്ക് കോവാക്സിനായിരിക്കും  നൽകുക. ജില്ലയിൽ ഈ വിഭാഗത്തിൽ  43692 കുട്ടികളാണുള്ളത്. ഒമിക്രോൺ വ്യാപനത്തിൻ്റെ പാശ്ചാത്തലത്തിൽ എല്ലാവരും തങ്ങളുടെ കുട്ടികൾക്ക് വാക്സിൻ  ലഭിച്ചിട്ടുണ്ടെന്ന്  ഉറപ്പ് വരുത്തേണ്ടതുണ്ട്.
15 മുതൽ 18 വയസ്സു വരെയുള്ളവർക്കാണ് (2007ലോ അതിനു മുമ്പോ ജനിച്ചവർ)  വാക്സിൻ നൽകുന്നത്. കോവിഡ് വാക്സിൻ ലഭിക്കാനായി ജനുവരി 1 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ  തുടങ്ങിയിട്ടുണ്ട്. ഇന്ന് (തിങ്കൾ) മുതൽ വാക്സിൻ നൽകി തുടങ്ങും.
കോവിഡ് വാക്സിൻ ലഭിക്കുന്നതിനായി www.cowin.gov .in എന്ന സൈറ്റ് സന്ദർശിച്ച് വ്യക്തിഗത വിവരങ്ങൾ നൽകി സ്വയം രജിസ്റ്റർ ചെയ്യാം.
Add more എന്ന ഓപ്ഷൻ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്നും 6 പേർക്ക് വരെ രജിസ്റ്റർ ചെയ്യാം.
വാക്സിനേഷനായി നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാവുന്നതാണ്. എന്തെങ്കിലും കാരണത്താൽ ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിന് സാധിക്കാത്തവർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തി രജിസ്റ്റർ ചെയ്തു വാക്സിൻ സ്വീകരിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപെടുക.  
ജില്ലയിൽ 100 ശതമാനം പേർ  ആദ്യ ഡോസ് വാക്സിനേഷനും 87 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനേഷൻ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചാലും ആദ്യ ഡോസ് വാക്സിനെടുക്കാന് ബാക്കിയുള്ളവർക്കും രണ്ടാം ഡോസ് എടുക്കാന് സമയപരിധി കഴിഞ്ഞവർക്കും വാക്സിൻ  എടുക്കാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ജനുവരി 3 മുതൽ കുട്ടികളുടെ വാക്സിനേഷനായിരിക്കും പ്രാധാന്യം നൽകുക.

Post a Comment

Previous Post Next Post