വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; അപകടാവസ്ഥ തരണം ചെയ്തിട്ടില്ല; മന്ത്രി

മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തസമ്മര്‍ദവും സാധാരണനിലയിലായി. എന്നാൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിൽ പുരോഗതിയില്ലെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കി. ബോധം വീണ്ടെടുക്കാനായിട്ടില്ല. മെച്ചപ്പെട്ട ചികിൽസയൊരുക്കി ഡോക്ടർമാരുടെ സംഘം ആശുപത്രിയിൽ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. 
ആശുപത്രിയിലേക്ക് കൊണ്ടു വന്ന സമയത്ത് 20 ശതമാനം മാത്രമായിരുന്നു സുരേഷിന്റെ ഹൃദയം പ്രവർത്തിച്ചിരുന്നത്. സിപിആർ കൊടുത്തതോടെ അതിൽ പുരോഗതിയുണ്ടായി. എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അടുത്ത 5 മണിക്കൂർ നിർണ്ണായകമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖനെ പിടികൂടുന്നതിനിടയിലാണ് സുരേഷിന് പാമ്പുകടിയേറ്റത്.

Post a Comment

Previous Post Next Post