പ്ലസ് ടു യോഗ്യതയുള്ള പട്ടികജാതി വിദ്യാർഥികൾക്ക് മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്ക് ധനസഹായത്തിന് അപേക്ഷിക്കാം...

            
കൽപ്പറ്റ: പ്ലസ് ടു യോഗ്യത നേടിയ പട്ടികജാതി വിദ്യാര്‍ഥികളില്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി.പ്ലസില്‍ കുറയാതെ ഗ്രേഡ് നേടിയവരും കുടുംബ വാര്‍ഷിക വരുമാന പരിധി 6 ലക്ഷം രൂപയില്‍ കവിയാത്തവരുമായവര്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കായി ഒരു വര്‍ഷത്തെ പരിശീലനത്തിന് ധനസഹായ അപേക്ഷ ക്ഷണിച്ചു. 

ജാതി, വരുമാനം, വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, സ്‌കൂളില്‍ നിന്നും എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ നിന്നുമുള്ള സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ ഫെബ്രുവരി 7ന് മുന്‍പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

Post a Comment

Previous Post Next Post