കിടിലൻ ട്രോളുകളുണ്ടാക്കാൻ കിടിലൻ ആപ്പ്...

 തമാശകൾ ഇഷ്ടപ്പെടാത്തവരുണ്ടാകുമോ...? തമാശകൾക്ക് നേരെ പൊട്ടിച്ചിരിച്ചില്ലെങ്കിലും ചുണ്ടിലും മനസ്സിലും ചെറിയൊരു ചിരിയെങ്കിലും പ്രത്യക്ഷപ്പെടുമെന്നുറപ്പ്! തമാശയെ ആയുധമാക്കി ചിരിപ്പിച്ചും ചിന്തിപ്പിച്ചും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്ന തമാശ ട്രോളുകൾ നിങ്ങളും കണ്ടിട്ടുണ്ടാകും; ആസ്വദിച്ചും കാണും. മതം, രാഷ്ട്രീയം, സിനിമ, സാഹിത്യം, സാമൂഹിക ജീവിതം എന്നിങ്ങനെ ഏത് മേഖലയേയും ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ച് ട്രോളുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.


സമൂഹ മാധ്യമങ്ങളിൽ ആക്ഷേപഹാസ്യരൂപേണ സമകാലിക വിഷയങ്ങൾ അവതരിപ്പിക്കുന്നതിനെയാണ് ട്രോൾ (TROLL) എന്നുപറയുന്നത്. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണ രംഗങ്ങൾ അടർത്തിയെടുത്ത്‌ അതിൽ നർമ്മം കലർത്തി സന്ദർഭത്തിനനുസരിച്ച് പ്രയോഗിക്കുന്ന രീതിയാണ് ഇത്.

സാമൂഹിക വിഷയങ്ങൾ, രാഷ്ട്രീയ വിഷയങ്ങൾ എന്നിവ ഹാസ്യരൂപേണ അവതരിപ്പിച്ചുകൊണ്ട് ഏവരെയും ചിരിപ്പിക്കുവാനും അതിലുപരി ചിന്തിപ്പിക്കുവാനും ട്രോളുകൾക്കു സാധിക്കുന്നു. പണ്ടുകാലത്ത് പത്ര മാധ്യമങ്ങളിൽ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിച്ചിരുന്ന കാർട്ടൂണുകളുടെ ഒരു ആധുനിക രൂപമെന്നു ട്രോളുകളെ വിശേഷിപ്പിക്കാം. ട്രോൾ തയ്യറാക്കുന്ന ആളുകളെ പൊതുവെ ട്രോളർമാർ എന്നു വിളിക്കുന്നു. നവമാധ്യമ കൂട്ടയ്മയായ ഫേസ്ബുക്ക് വഴിയാണ് ട്രോളുകൾ പ്രധാനമായും പ്രചരിക്കുന്നത്.

ട്രോളുകൾ ഉണ്ടാക്കാൻ പറ്റുന്ന ഒരു നല്ല കിടിലൻ ആപ്പിനെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ ബ്ലോഗിലൂടെ ചർച്ച ചെയ്യുന്നത്. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമായി ട്രോളുകളും ആശംസകളും സൃഷ്ടിക്കാനും അവ നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുമായും പങ്കിടാനും കഴിയും. സ്വന്തമായി ട്രോളുകളും ആശംസ കാർഡുകളും എളുപ്പത്തിൽ സൃഷ്‌ടിക്കാൻ മലയാളികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആപ്പാണിത്. ഒരു മില്യൻ സബ്സ്ക്രൈബ്സ് ഈ ആപ്പിനുണ്ട്. ആപ്പിന്റെ പേരാണ് മലയാളം ടെക്സ്റ്റ് & ഇമേജ് എഡിറ്റർ.

ഈ ആപ്പിന്റെ പ്രത്യേകതകൾ ചുവടെ ചേർക്കുന്നു.

 • ട്രോളുകളും ആശംസകളും സൃഷ്ടിക്കാൻ ആൽബത്തിൽ നിന്ന് ചിത്രങ്ങൾ തിരഞ്ഞെടുക്കാം.
 • 3000 ഫിലിം സീനുകൾ ഇതിലുണ്ട്.
 • 5 Greetings Templates
 • 10 മലയാളവും 10 ഇംഗ്ലീഷ് ഫോണ്ടുകളും ഇതിലുണ്ട്.
 • 200+ ഡൗൺലോഡ് ചെയ്യാവുന്ന മലയാളം, ഇംഗ്ലീഷ് ഫോണ്ടുകൾ
 • Stickers, Memes, Clip arts, Frames എന്നിവയുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്.
 • സ്വന്തമായി പെൻസിൽ സ്കെച്ച് ഉപയോഗിച്ച് വരയ്ക്കാം
 • വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇമെയിൽ, മറ്റ് ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ എന്നിവയിൽ എളുപ്പത്തിൽ ഷെയർ ചെയ്യാം...
 • വാട്ടർ മാർക്ക് ഓപ്ഷൻ
 • വാചകത്തിന്റെ നിറവും വലുപ്പവും ക്രമീകരിക്കാം
 • സങ്കീർണ്ണമായ ട്രോളുകളും ആശംസകളും എളുപ്പത്തിൽ സൃഷ്ടിക്കാം
 • ചിത്രങ്ങളും അടിക്കുറിപ്പുകളും നിങ്ങൾക്ക് ആവശ്യമുള്ളിടത്തേക്ക് നീക്കാം നിങ്ങളുടേത് ചേർക്കാം
 • ഇമേജ് ക്രോപ്പിംഗ്
 • ടെക്‌സ്‌റ്റുകൾക്കായി ബോർഡറുകളുടെ നിറം ചേർക്കുകയും ക്രമീകരിക്കുകയും ചെയ്യാം
 • SEARCH / Filter - നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് പ്രിയപ്പെട്ട ചിത്രങ്ങൾ കണ്ടെത്താനാകും
 • പുതിയ ചിത്രങ്ങളും ടെംപ്ലേറ്റുകളും ഇടയ്ക്കിടയ്ക്ക് അപ്ലോഡ് ചെയ്യുന്നു
 • ഉപയോഗിക്കാൻ എളുപ്പമാണ്

30/300/500 രൂപ നൽകി വാട്ടർമാർക്ക് നീക്കം ചെയ്യുന്നതിനുള്ള അവസരമുണ്ട്. അല്ലെങ്കിൽ സൗജന്യമായി വാട്ടർമാർക്ക് നീക്കം ചെയ്യാൻ സുഹൃത്തുക്കളെ ഇൻവൈറ്റ് ചെയ്യുന്നതിലൂടെയും സാധിക്കും.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post