വൈത്തിരി: ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ലാതെ വെയിലും മഴയും പൊടിയുമേറ്റു ദേശീയ പാതയോരത്തെ യാത്രക്കാരുടെ നില്പിന് അറുതിയാവുന്നു.
വൈത്തിരി ടൗണിലടക്കം അഞ്ചിടങ്ങളില്‍ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ പണിയാന്‍ പഞ്ചായത്ത് അനുമതിയായി.
ദേശീയപാത നവീകരണത്തിെന്റ ഭാഗമായി റോഡിെന്റ വശങ്ങള് വീതി കൂട്ടുന്നതിന് വൈത്തിരിയിലെയും തളിപ്പുഴയിലെയും ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ പൊളിച്ചുനീക്കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ പുനര്നിര്മിക്കാതായതോടെ യാത്രക്കാര്‍ പെരുവഴിയിലായി. റോഡിനോട് ചേര്‍ന്ന് നിര്‍മിക്കേണ്ടതിനാല്‍ ദേശീയപാത അതോറിറ്റിയുടെ പ്രത്യേക അനുമതിയും ലഭ്യമാക്കേണ്ടതുണ്ടായിരുന്നു.
ചുണ്ടേല്‍ അങ്ങാടിയില്‍ കോഴിക്കോട് ഭാഗത്തേക്ക് ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാതായിട്ട് വര്‍ഷങ്ങളായി. റോഡരികിലും പീടികത്തിണ്ണയിലുമായി ജനങ്ങള്‍ ഏറെ സാഹസപ്പെട്ടാണ് ബസ് കാത്തുനില്‍ക്കുന്നത്. വൈത്തിരി പ്രധാന ബസ്സ്റ്റാന്‍ഡ് (റോഡിെന്റ ഇരുവശവും), തളിപ്പുഴ, ചുണ്ടേല്‍ എന്നിവിടങ്ങളിലാണ് ആധുനിക സജ്ജീകരങ്ങളോടെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ പണിയുന്നത്. ഇതോടൊപ്പം പൊഴുതന ജങ്ഷനിലെ കോഴിക്കോട്ടു ഭാഗത്തേക്കുള്ള പഴയ ബസ് കാത്തിരിപ്പുകേന്ദ്രവും പൊളിച്ചു പണിയുന്നുണ്ട്. പഞ്ചായത്തിനു കീഴില്‍ പണിയുന്ന അഞ്ച് ബസ് സ്റ്റോപ്പുകളുടെയും പണി മാര്‍ച്ചു മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് പ്രസിഡന്റ് എം.വി. വിജേഷ് പറഞ്ഞു. ഇതോടെ ദേശീയപാതയോരങ്ങളില്‍ കാത്തിരിപ്പുകേന്ദ്രങ്ങളില്ലാതെ വലയുന്ന യാത്രക്കാരുടെ പ്രശ്നങ്ങള്‍ തീരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Post a Comment