വാവ സുരേഷിന് മൂർഖൻ പാമ്പിന്റെ കടിയേറ്റു : ഗുരുതരാവസ്ഥയിൽ

കോട്ടയം: വാവ സുരേഷിന് പാമ്ബിന്റെ കടിയേറ്റു. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്ബിനെ പിടിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു.
 ഗുരുതരാവസ്ഥയിലായ സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

എറണാകുളത്ത് ഉണ്ടായിരുന്ന വാവ സുരേഷ് പാമ്ബിനെ പിടിക്കാന്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. ഒരു കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്ബ് ഒളിച്ചിരിപ്പുണ്ടായിരുന്നു. ഇതിനെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെയാണ് നാട്ടുകാര്‍ വാവ സുരേഷിനെ വിളിച്ച്‌ വരുത്തിയത്.

പാമ്ബിനെ പിടികൂടി ചാക്കില്‍ ഇടന്നതിനിടെയാണ് മൂര്‍ഖന്‍ കറങ്ങിവന്ന് തുടയില്‍ കൊത്തിയത്. പാമ്ബിനെ സുരക്ഷിതമായി ചാക്കിലാക്കിയ ഉടനെ വാവ സുരേഷിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തും വരെ സംസാരിച്ചിരുന്ന അദ്ദേഹത്തിന്റെ നില വൈകാതെ ഗുരുതരമാവുകയായിരുന്നു. സുരേഷിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്നാണ് വിവരം.

ആശുപത്രിയില്‍ എത്തുന്നതിന് 10 മിനിറ്റ് മുന്‍പ് ബോധം നഷ്ടപ്പെട്ടു. നാഡിമിടിപ്പ് 20 ലേക്കു താഴ്ന്നു. നിലവില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്റിവെനം നല്‍കി. കടിച്ച പാമ്ബുമായാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഇതിന് മുന്‍പും വാവ സുരേഷിന് നിരവധി തവണ പാമ്ബ് കടിയേറ്റിട്ടുണ്ട്. കഴിഞ്ഞതവണ അണലിയുടെ കടിയേറ്റ് വാവ സുരേഷ് ഒരാഴ്ചയാണ് ചികിത്സയില്‍ കഴിഞ്ഞത്. 2020 ഫെബ്രുവരിയില്‍ പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ അണലിയെ പിടികൂടുമ്ബോഴാണ് സുരേഷിന് പാമ്ബുകടിയേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.

രണ്ടാഴ്ച മുന്‍പാണ് വാവാ സുരേഷിന് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തന്‍കോട്ട് വച്ചുണ്ടായ വാഹനാപകടത്തില്‍ വാവാ സുരേഷിന്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാര്‍ജ്ജായിവീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്ബുപിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് വീണ്ടും പാമ്ബ് കടിയേറ്റത്.

Post a Comment

Previous Post Next Post