രാജ്യത്ത് തൂക്കുകയർ കാത്തുകിടക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന.. കാരണം കോവിഡ്.

ഇന്ത്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം 488 ആയി വർധിച്ചു. 17 വർഷത്തിനിടെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ ക്രിമിനൽ നിയമ പരിഷ്‌കരണ അഡ്വക്കസി ഗ്രൂപ്പായ പ്രോജക്റ്റ് 39 എയാണ് വധശിക്ഷയെക്കുറിച്ചുള്ള വാർഷിക സ്ഥിതിവിവരക്കണക്കുകളുടെ റിപ്പോർട്ട് പുറത്ത് വിട്ടത്.  

2016 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 2021 അവസാനം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. 2021 ലേതിലെ കണക്കുകൾ നോക്കുകയാണെങ്കിൽ ഏകദേശം 21 ശതമാനം വർദ്ധനവാണുണ്ടായത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട പ്രിസൺ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ഇന്ത്യ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ 2004 ലാണ് ഏറ്റവും കൂടുതൽ പേരെ വധശിക്ഷക്ക് വിധിച്ചിരുന്നത്. അന്ന് 563 പേർക്കായിരുന്നു തൂക്കുകയർ വിധിച്ചിരുന്നത്. അതിന് ശേഷം ഇത്രയും പേരെ ശിക്ഷിക്കുന്നത് കഴിഞ്ഞവർഷമാണ്.

Post a Comment

Previous Post Next Post