മാസപ്പിറവി കണ്ടു. നാളെ റജബ് 1, റജബ് 27 മാര്‍ച്ച് 1 ന് (ചൊവ്വ)

02-02-2022
കോഴിക്കോട്: റജബ് മാസപ്പിറ കണ്ടതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂക്കര്‍ മുസ്ലിയാരും സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ ബുഖാരിയും അറിയിച്ചു. ഇതുപ്രകാരം നാളെ റജബ് ഒന്നായിരിക്കും. മിഅ്റാജ് ദിനമായ റജബ് 27 മാര്‍ച്ച്‌ ഒന്ന് ചൊവ്വാഴ്ചയുമായിരിക്കുമെന്നും ഇരുവരും അറിയിച്ചു.
കോഴിക്കോട് തോപ്പയിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ  (03.02.2022 വ്യാഴം) റജബ് ഒന്നായും റജബ് 27 മാര്‍ച്ച് 1 ന് ചൊവ്വയും ആയിരിക്കുമെന്ന് ഖാസിമാരായ  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി  പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

Post a Comment

Previous Post Next Post