2 ബിഫാം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ 28 കാരന്‍ രക്തം വാര്‍ന്ന് ദാരുണമായി മരിച്ചു; യാതൊരു പരിചയം ഇല്ലാത്ത വിദ്യാര്‍ഥികള്‍ ആശ്രയിച്ചത് യൂട്യൂബിനെ! ഓപറേഷന്‍ നടന്നത് ഹോടെല്‍ മുറിയില്‍; വിചിത്രമായ സംഭവം ഇങ്ങനെ

വിജയവാഡ: ( 27.02.2022) യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ രണ്ട് ഫാര്‍മസി വിദ്യാര്‍ഥികള്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവാവ് രക്തം വാര്‍ന്ന് മരിച്ചു.സ്വകാര്യ ഹോടെലിലെ മുറിയില്‍ മെഡികല്‍ മുന്‍കരുതലുകളോ യോഗ്യതയുള്ള ഡോക്ടറുടെ മേല്‍നോട്ടമോ ഇല്ലാതെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതെന്നാണ് വിവരം. വ്യാഴാഴ്ച നെല്ലൂര്‍ ടൗണിലാണ് വിചിത്രമായ സംഭവം നടന്നത്. സംഭവത്തില്‍ നെല്ലൂരിലെ സ്വകാര്യ കോളജില്‍ ഫാര്‍മസി ബിരുദധാരികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നതിങ്ങനെ: ശസ്ത്രക്രിയയ്ക്കിടെ അമിത രക്തസ്രാവം ഉണ്ടായത് തല്‍ക്ഷണ മരണത്തിലേക്ക് നയിച്ചു. കൂടാതെ, നടപടിക്രമങ്ങള്‍ നടത്തിയ മുറി വൃത്തിഹീനമായിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് ശസ്ത്രക്രിയാ വൈദഗ്ധ്യമുണ്ടായിരുന്നില്ല. അവരുടെ ഏക വഴികാട്ടി യൂട്യൂബ് ആയിരുന്നു. അയല്‍ ജില്ലയിലെ സരുഗുമല്ലി മണ്ഡലത്തിലെ കാമേപ്പള്ളി ഗ്രാമവാസിയാണ് മരിച്ചത്.

ചെറുപ്പത്തില്‍, ഹൈദരാബാദിലേക്ക് താമസം മാറിയ യുവാവ് അവിടെ ദിവസക്കൂലിയായി ജോലി ചെയ്തു. 2019-ല്‍ തന്റെ അമ്മാവന്റെ മകളെ വിവാഹം കഴിച്ചു, ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ വേര്‍പിരിഞ്ഞു. 2020ല്‍ അദ്ദേഹം വിവാഹമോചനം നേടി. ലിംഗപരമായ മുന്‍ഗണനകള്‍ കാരണമാണ് ഭാര്യയെ വിവാഹമോചനം ചെയ്തതെന്നാണ് സംശയം. പിന്നീട് പ്രകാശം ജില്ലയിലേക്ക് മാറിയ ഇയാള്‍ വിശാഖപട്ടണത്ത് നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡറുമായി സാമൂഹ്യ മാധ്യമം വഴി ബന്ധപ്പെട്ടു.

അതിനിടെ മസ്താന്‍, ജീവ എന്നീ രണ്ട് വിദ്യാര്‍ഥികളുമായും സമ്ബര്‍ക്കം പുലര്‍ത്തി. ഇവര്‍ നാലുപേരും വാട്‌സ്‌ആപില്‍ സ്ഥിരമായി ചാറ്റ് ചെയ്യാറുണ്ടായിരുന്നു. മുംബൈയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് യുവാവ് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, ശസ്ത്രക്രിയയെക്കുറിച്ച്‌ തങ്ങള്‍ക്കറിയാമെന്നും താങ്ങാനാവുന്ന ചെലവില്‍ അത് ചെയ്യാമെന്നും മസ്താനും ജീവയും പറഞ്ഞു. മുംബൈയിലെ ഒരു ഡോക്ടറുടെ അടുത്തേക്ക് പോകുന്നത് ചെലവേറിയ കാര്യമാണെന്ന് വിദ്യാര്‍ഥികള്‍ യുവാവിനെ ധരിപ്പിച്ചു.

നെല്ലൂര്‍ നഗരത്തിലെ ഗാന്ധി ബൊമ്മ സെന്ററിലെ ലോഡ്ജ് മുറിയില്‍ ശസ്ത്രക്രിയ നടത്താന്‍ ഇരുവരും പദ്ധതിയിട്ടു. തുടര്‍ന്ന് ഫെബ്രുവരി 23ന് ഒരു ഹോട്ടലില്‍ മുറി വാടകയ്‌ക്കെടുത്തു.ഫെബ്രുവരി 24നാണ് ഓപറേഷന്‍ നടത്തിയത്. രക്തസ്രാവവും മരുന്നുകളുടെ അമിതമായ ഉപയോഗവുമാണ് മരണകാരണം. മരിച്ചതായി അറിഞ്ഞതോടെ വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു. ഹോടെല്‍ ജീവനക്കാര്‍ മുറിയില്‍ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്'.

Post a Comment

Previous Post Next Post