കേന്ദ്ര ബജറ്റ് 2022: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രധാന പ്രഖ്യാപനങ്ങൾ ഇവ

01-02-2022

കൊവിഡിന്റെ പ്രതിസന്ധിയിൽ നിന് കരകയറാൻ ശ്രമിക്കുന്ന രാജ്യത്തിന് ഊർജ്ജവും ആവേഗവും നൽകാൻ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്.

 "പിഎം ഗതി ശക്തി"യെന്ന വമ്പൻ പദ്ധതിയാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന ആകർഷണം. അടിസ്ഥാന സൗകര്യ വികസന രംഗത്താണ് ഊന്നൽ. അതേസമയം ഡിജിറ്റൽ ആസ്തികൾക്ക് മുകളിലെ നികുതി വർധനയടക്കമുള്ള നിർദ്ദേശങ്ങൾ വരുമാന വർധനവിനും നിയന്ത്രണം ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവ പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താൻ ഒരു രാജ്യം ഒരു ഉത്പന്നം നയം പ്രോത്സാഹിപ്പിക്കും.

▪️ആത്മനിർഭർ ഭാരത് പദ്ധതിയിൽ 60 കോടി തൊഴിലവസരം സൃഷ്ടിക്കും

▪️2000 കിലോമീറ്റർ നീളത്തിൽ പുതിയ റെയിൽവേ പാത കൂടി നിർമ്മിക്കും

▪️25000 കിലോമീറ്റർ നീളത്തിൽ ലോകോത്തര നിലവാരത്തിൽ ദേശീയപാത

▪️മൂന്ന് വർഷത്തിൽ 400 വന്ദേഭാരത് ട്രെയിനുകൾ

▪️അങ്കണവാടികളിൽ ഡിജിറ്റൽ സൗകര്യമൊരുക്കും

▪️ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കും
രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും

▪️ചോളം കൃഷിക്കും പ്രോത്സാഹനം നൽകും

▪️2.37 ലക്ഷം കോടി രൂപയുടെ വിളകൾ സമാഹരിക്കും

▪️അഞ്ച് നദീ സംയോജന പദ്ധതികൾക്കായി 46,605 കോടി വകയിരുത്തി

▪️കാർഷികമേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും

▪️നഗരങ്ങളിൽ പൊതുഗതാഗതം ശക്തിപ്പെടുത്തും

▪️ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ബാറ്ററി സ്വാപിങ് നയം നടപ്പാക്കും

▪️ഇ-പാസ്പോർട്ട് പദ്ധതി നടപ്പാക്കും

▪️പ്രത്യേക സാമ്പത്തിക മേഖലക്ക് പുതിയ നിയമം കൊണ്ടു വരും

▪️ഒരു രാജ്യം, ഒരു രജിസ്ട്രേഷൻ പദ്ധതി നടപ്പാക്കും

▪️സൗരോർജ പദ്ധതികൾക്ക് 19,500 കോടി വകയിരുത്തി

▪️മൂലധ നിക്ഷേപത്തിൽ 35.4 ശതമാനം വർധന

▪️പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും പ്രോത്സാഹിപ്പിക്കും

▪️ആനിമേഷൻ വിഷ്വൽ ഇഫക്ട് ഗെയിമിംഗ് കോമിക് ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കും

▪️5 ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തു

▪️2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും
68% പ്രതിരോധ വ്യാപാരവും ഇന്ത്യയിൽ തന്നെയാക്കും

▪️ആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും.

▪️സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരും.

▪️ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം കൊണ്ടുവരും.

▪️ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി
വിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി സഹകരണ സർചാർജ് 7 ശതമാനമായി കുറയ്ക്കും.

▪️കോർപ്പറേറ്റ് സർചാർജ് 7 ശതമാനമായി കുറയ്ക്കും.

▪️കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് തീരുവ കുറച്ചു.

▪️പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ 80 ലക്ഷം വീടുകൾ നിർമ്മിക്കും

▪️സർക്കാർ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 14 ശതമാനമാക്കി ഉയർത്തും

▪️സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ അനുവദിച്ചു

▪️പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്കായി സംസ്ഥാനങ്ങൾക്ക് പണം ഉപയോഗിക്കാം

Post a Comment

Previous Post Next Post