ജില്ലയിൽ ഗാ​ര്‍​ഹി​ക സൗ​രോ​ര്‍​ജ്ജ പ്ലാ​ന്‍റു​ക​ളു​ടെ സ്പോ​ട് ര​ജി​സ്ട്രേ​ഷ​ൻ ഇന്നു മുത​ല്‍ 24 വ​രെ

ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന ഊര്‍​ജ വ​കു​പ്പി​ന് കീ​ഴി​ല്‍ അ​നെ​ര്‍​ട്ട് ന​ട​പ്പാ​ക്കു​ന്ന ഗാ​ര്‍​ഹി​ക സൗ​രോ​ര്‍​ജ്ജ പ്ലാ​ന്‍റു​ക​ളു​ടെ സ്പോ​ട് ര​ജി​സ്ട്രേ​ഷ​നും ബോ​ധ​വ​ല്‍​ക്ക​ര​ണ​വും 21 മു​ത​ല്‍ 24 വ​രെ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​ക്കും. 

ഇന്നുമു​ത​ല്‍ 23 വ​രെ അ​ന​ര്‍​ട്ട് ജി​ല്ലാ ഓ​ഫീ​സ് ക​ല്‍​പ്പ​റ്റ, മീ​ന​ങ്ങാ​ടി സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി റി​സ​ര്‍​ച്ച്‌ സെ​ന്‍റ​ര്‍, മീ​ന​ങ്ങാ​ടി ഊജ്ജ മി​ത്ര സെ​ന്‍റ​ര്‍, വെ​ള്ള​മു​ണ്ട ടൗ​ണ്‍, പു​ല്‍​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും 21ന് ​വെ​ള്ള​മു​ണ്ട പ​ത്താം​മൈ​ലി​ലും 22ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​ലും 24ന് ​ബ​ത്തേ​രി മു​നി​സി​പ്പി​ല്‍ ടൗ​ണ്‍ ഹാ​ളി​ലും ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ക്കും.

സൗ​ര തേ​ജ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട് കി​ലോ​വാ​ട്ട് മു​ത​ല്‍ 10 കി​ലോ​വാ​ട്ട് വ​രെ സ്ഥാ​പി​ക്കു​ന്ന സൗ​രോ​ര്‍​ജ്ജ പ്ലാ​ന്‍റു​ക​ള്‍​ക്കും 40 ശ​ത​മാ​നം വ​രെ സ​ബ്ഡി​സി ല​ഭി​ക്കും. പ​ദ്ധ​തി​ക്കാ​യി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് എ​ച്ച്‌ഡി​എ​ഫ്സി, എ​സ്ബി​ഐ ബാ​ങ്കു​ക​ള്‍ മു​ഖേ​ന വാ​യ്പാ സൗ​ക​ര്യ​വും ല​ഭി​ക്കും.

കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ സൗ​രോ​ര്‍​ജ്ജ വൈ​ദ്യു​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക് 60 ശ​ത​മാ​നം സ​ബ്സി​ഡി ല​ഭി​ക്കും.

വൈ​ദ്യു​തേ​ത​ര കാ​ര്‍​ഷി​ക പ​മ്പുക​ള്‍​ക്ക് പ​ക​രം സൗ​രോ​ര്‍​ജ്ജ പ​മ്പ് സ്ഥാ​പി​ക്കു​ന്ന​തി​നും വൈ​ദ്യു​തി ല​ഭ്യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ കാ​ര്‍​ഷി​ക ആ​വ​ശ്യ​ത്തി​ന് സൗ​രോ​ര്‍​ജ്ജ പ​മ്പ് സ്ഥാ​പി​ക്കാ​നും സ​ബ്സി​ഡി ല​ഭി​ക്കും. നി​ല​വി​ല്‍ കാ​ര്‍​ഷി​ക ക​ണ​ക്ഷ​നു​ള്ള പ​മ്പുക​ള്‍​ക്കു​ള്ള ക​പ്പാ​സി​റ്റി അ​നു​സ​രി​ച്ച്‌ ഗ്രി​ഡ് ബ​ന്ധി​ത സൗ​രോ​ര്‍​ജ്ജ പ്ലാ​ന്‍റു​ക​ള്‍ സ​ബ്സി​ഡി​യി​ല്‍ സ്ഥാ​പി​ക്കാം. ഫോണ്‍ : 9188119412, 04936 206216 .

Post a Comment

Previous Post Next Post