സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിനവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്.
ഇന്നലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4685 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 4635 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 37480 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്നത്തെ വില 37080 രൂപയാണ്.
18 ക്യാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞു. 3830 രൂപയാണ് ഇന്നത്തെ വില.
ഹോൾമാർക്ക് വെള്ളി വില ഗ്രാമിന് 100 രൂപയായി തുടരുകയാണ്. വെള്ളി ഗ്രാമിന് 70 രൂപയാണ് വില.
Post a Comment