സംസ്ഥാനത്ത് 557 പേർ കൂടി ഗുണ്ടാപ്പട്ടികയില്‍


സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും.

നിരന്തരം ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നവരാണ് പട്ടികയില്‍. ഗുണ്ടാവിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് നടപടി. കൊലക്കേസ്, കൊലപാതക ശ്രമം, അടിപിടി, പിടിച്ചുപറി, ക്വട്ടേഷന്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, മണല്‍മണ്ണ് മാഫിയ, ലഹരിക്കടത്ത് എന്നിങ്ങനെ പലതരം കേസുകളാണ് ഓരോരുത്തരുടെയും പേരില്‍.

പുതിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2769 ഗുണ്ടകളാണുള്ളത്. 47 പേരെ നാടു കടത്താനുള്ള നടപടി ആരംഭിച്ചതായും 46 പേര്‍ക്കെതിരെ കരുതല്‍ അറസ്റ്റ് സ്വീകരിച്ചതായും പൊലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ഗുണ്ടകളില്‍ ഏറ്റവും കൂടുതല്‍ ഗുണ്ടകളുള്ളത് പത്തനംതിട്ടയിലാണ്, 171 പേര്‍. 107 പുതിയ ഗുണ്ടകളുള്ള തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്തുള്ളത്. എറണാകുളം സിറ്റിയില്‍ പുതുതായി ഒരു ഗുണ്ടപോലുമില്ല. നിലവില്‍ എറണാകുളം സിറ്റിയില്‍ ഒരു ഗുണ്ട മാത്രമെയുള്ളുവെന്നതും ശ്രദ്ധേയുമാണ്. ആലപ്പുഴ 20, കോട്ടയം 30, ഇടുക്കി 8, കൊച്ചി റൂറല്‍ 41, തൃശൂര്‍ 41, പാലക്കാട് 21, മലപ്പുറം 15, കോഴിക്കോട് 28, വയനാട് 20, കണ്ണൂര്‍ 11, കാസര്‍ഗോഡ് 2 പേരേയും പുതിയതായി ഗുണ്ട പട്ടികയില്‍ ഉള്‍പ്പെടിയിട്ടുണ്ട്.

Post a Comment

Previous Post Next Post