സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; പവന് കൂടിയത് 680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price Today)ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. പവന് 680 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഒരു പവന് ഇന്നലെ 36,800 രൂപയായിരുന്നു വിലയെങ്കിൽ ഇന്ന് 37,480 രൂപയായി. ഗ്രാമിന് 85 രൂപ കൂടി 4685 രൂപയായി. ഇന്നലെ 4600 രൂപയായിരുന്നു ഒരു ഗ്രാമിനുണ്ടായിരുന്നു.
ഇന്നലെ സ്വർണവില പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. ഫെബ്രുവരി 22 ന് 37000 രൂപയായിരുന്നു പവന്റെ വില. ഈ മാസം 12,13,15 ദിവസങ്ങളിലായിരുന്നു സ്വര്‍ണവില ഇതിനു മുമ്പ് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 37,440 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്. ഒന്ന്, രണ്ട് തീയതികളിലായിരുന്നു കുറഞ്ഞ നിരക്ക്. 35,920 രൂപയായിരുന്നു ആ ദിവസങ്ങളില്‍ സ്വര്‍ണവില.

Post a Comment

Previous Post Next Post