വയനാട്: വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതക കേസില്‍ (Vellamunda Murder Case) പ്രതി വിശ്വനാഥന് വധശിക്ഷ.
കല്‍പ്പറ്റ സെഷന്‍സ് കോടതി ജഡ്ജി വി ഹാരിസാണ് വിധി പറഞ്ഞത്. കൊലപാതകം, ഭവനഭേദനം, കവര്‍ച്ച, തെളിവ് നശിപ്പിക്കില്‍ എന്നീ കുറ്റങ്ങള്‍ കോടതി ശരിവെച്ചു. 2018 ലാണ് മോഷണ ശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ ഉമ്മര്‍ ഭാര്യ ഫാത്തിമ എന്നിവരെ വിശ്വനാഥന് കൊലപ്പെടുത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതക കേസില്‍ കല്‍പ്പറ്റ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. തൊട്ടില്‍പാലം സ്വദേശി വിശ്വനാഥനാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രോസിക്യൂഷന് വ്യക്തമായി തെളിയിക്കാനായെന്ന് കോടതി ചൂണ്ടിക്കാട്ടി.
2018 ജൂലൈ ആറിനാണ് വെള്ളമുണ്ട സ്വദേശികളായ ഉമ്മര്‍ ഭാര്യ ഫാത്തിമ എന്നിവര്‍ കൊല്ലപ്പെട്ടത്. മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് നവ ദമ്ബതികളെ കമ്ബിവടികൊണ്ട് അടിച്ചുകൊന്നത്. വീട്ടിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥന് രക്ഷപെടുകയായിരുന്നു. ആദ്യഘട്ടത്തില്‍ തുമ്ബൊന്നുമില്ലാതെ ഇരുന്ന കൊലപാതക കേസില്‍ രണ്ട് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസിന് പിടികൂടാനായത്. കുറ്റപത്രം സമര്‍പ്പിച്ച് 2020 നവംബറിലാണ് കേസില്‍ വിചാരണ തുടങ്ങിയത്. 45 സാക്ഷികളെയാണ് വിസ്താരത്തിന് തെരഞ്ഞെടുത്തത്. മാനന്തവാടി ഡിവൈഎസ്പി ആയിരുന്ന കെ എം ദേവസ്യക്കായിരുന്നു അന്വേഷണ ചുമതല. പലതരം അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കൊലപാതകം മോഷണ ശ്രമത്തിനിടെയാണെന്ന് തെളിഞ്ഞത്.
Post a Comment