പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ്മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിച്ചു. രണ്ടാം ഘട്ടത്തില്‍ 47 കുട്ടികള്‍ക്കായി 1.48 കോടി രൂപയാണ് അനുവദിച്ചത്. ഇതോടെ രണ്ട് ഘട്ടമായി സംസ്ഥാനത്ത് 103 കുട്ടികള്‍ക്കാണ് സഹായമെത്തുന്നത്. ജില്ലാ കളക്ടര്‍മാര്‍ മുഖേന കുട്ടികളുടെ വിവരങ്ങള്‍ ഉറപ്പാക്കി പി.എം.കെയര്‍ പോര്‍ട്ടലില്‍ സമര്‍പ്പിച്ചിരുന്നു. അച്ഛനും അമ്മയും കോവിഡ് ബാധിച്ചുമരിച്ചവര്‍, മാതാപിതാക്കളില്‍ ഒരാളെ നേരത്തെ നഷ്ടപ്പെടുകയും രണ്ടാമത്തെയാള്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തവര്‍ എന്നിങ്ങനെ അനാഥരായ കുട്ടികളെ രണ്ടുതരത്തിലാണ് കണക്കാക്കിയത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാര്‍ പരിശോധന നടത്തിയാണ് പട്ടിക തയാറാക്കിയത്. രണ്ടാം ഘട്ടത്തില്‍ കൊല്ലം ജില്ലയില്‍നിന്നാണ് കൂടുതല്‍ കുട്ടികള്‍ക്ക് സഹായം ലഭിക്കുന്നത്. ജില്ലയിലെ എട്ട് കുട്ടികള്‍ക്കായി 24.16 ലക്ഷം രൂപയാണ് അനുവദിച്ചത്. ഓരോ കുട്ടിക്കും മൂന്ന് ലക്ഷം വീതം ഫിക്സഡ് ഡിപ്പോസിറ്റായി ബാങ്കില്‍ നിക്ഷേപിക്കും. ഇവര്‍ക്ക് പ്രതിമാസ ധനസഹായമായി 2000 രൂപ വീതവും ലഭിക്കും. ഒറ്റത്തവണ സഹായമായ മൂന്ന് ലക്ഷം രൂപ പ്രകാരം 1.41 കോടിയും 2000 രൂപ നിരക്കില്‍ പ്രതിമാസ ധനസഹായമായി 7,64,000 രൂപയുമാണ് അനുവദിച്ചത്. മൂന്ന് ലക്ഷത്തിന്റെ ഫിക്സഡ് ഡിപ്പോസിറ്റ് 18 വയസ്സിന് ശേഷം കുട്ടിക്ക് പിന്‍വലിക്കാം. 18 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസ തുകയും അനുവദിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 12 ജില്ലകളില്‍നിന്നായി 56 കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപമായും പ്രതിമാസ ധനസഹായമായും 1.73 കോടി രൂപയാണ് അനുവദിച്ചിരുന്നത്. കുട്ടികളുടെ വിവരങ്ങള്‍ ജില്ലകളില്‍ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മിഷന് തയ്യാറാക്കിയ ബാല്സ്വരാജ് പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഈ കുട്ടികളുടെ ബിരുദംവരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് വഹിക്കും. കോവിഡ്മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും സൗജന്യ സ്കൂള്‍ വിദ്യാഭ്യാസവും കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment