മേപ്പാടി :കടലാടിന് സമീപം വാഹനാപകടം ,നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. പൊഴുതന പാറത്തോട് സേട്ടുക്കുന്ന് കുറ്റിപ്ലാക്കല്‍ സാബു ( സ്കറിയ - 44) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ടിപ്പർ ഡ്രൈവര്‍ ജസീൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയിലാണ് സംഭവം. മേപ്പാടിയിലെ തോട്ടത്തിലേക്ക് വളവുമായി ടിപ്പറില്‍ പോയതായിരുന്നു സാബു. മഴ പെയ്തതിനെ തുടര്‍ന്ന് ചെളിയായ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ നിരങ്ങി നീങ്ങിയപ്പോള്‍ സാബു ടിപ്പറില്‍ നിന്നും ചാടിയിറങ്ങിയെന്നും ഉടന്‍ ടിപ്പര്‍ ദേഹത്തേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്നുമാണ് നിഗമനമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് തരിയോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: സിമി. മക്കള്‍: ദീപു, ദീപക്, ദില്‍ന.
Post a Comment