വിധി വരും വരെ വിലക്ക് തുടരും; സ്‌കൂളുകളും കോളജുകളും തുറക്കണം; ഹിജാബ് കേസില്‍ തിങ്കളാഴ്ച വീണ്ടും വാദം


ബംഗളൂരു
: ഹിജാബ് വിഷയത്തില്‍ വിധി വരും ഹിജാബ് ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തീര്‍പ്പും കല്‍പ്പിക്കുംവരെ എല്ലാവരും സംയമനം പാലിക്കണമെന്ന് കോടതി നിര്‍ദേശിക്കുന്നു.ഹിജാബ് വിഷയത്തില്‍ അടച്ചുപൂട്ടിയ സ്‌കൂളുകളും കോളജുകളും തുറക്കാനും ഹൈക്കോടതി ഉത്തരവിട്ടു. തീര്‍പ്പാകും വരെ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. വാദം തിങ്കളാഴ്ചയും തുടരും.

അധ്യയനം മുടങ്ങുന്നു. സ്‌കൂളില്‍ പോകാനുള്ള സൗകര്യം ഒരുക്കണം. അതിനായുള്ള ഇടക്കാല ഉത്തരവ് വേണമെന്നായിരുന്നു കുട്ടികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ഇടക്കാല ഉത്തരവ് ഉണ്ടായത്.

മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ച് ക്യാംപസുകളില്‍ പ്രവേശിക്കരത്. എത്രയും പെട്ടന്ന് ഹര്‍ജി തീര്‍പ്പാക്കാനാണ് ശ്രമമെന്നും കോടതി വ്യക്തമാക്കി.

Post a Comment

Previous Post Next Post