യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; മാനന്തവാടി ടൗണില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം


മാനന്തവാടി ടൗണില്‍ ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാല്‍ ഇന്ന് ( 11.02.2022- വെള്ളി ) മുതല്‍ ഫെബ്രുവരി 13 വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു.

താഴെ സൂചിപ്പിച്ചിരിക്കുന്ന വിധം ക്രമീകരണം ഏര്‍പ്പെടുത്തിയതായി പി.ഡബ്ലൂ.ഡി അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ മുതല്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ 

പോസ്റ്റോഫീസ് റോഡില്‍ സിറ്റി മെഡിക്കല്‍സ് മുതല്‍ താഴങ്ങാടി ഹനുമാന്‍ ക്ഷേത്രം വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

കല്‍പ്പറ്റ :ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ബസ്റ്റാന്‍ഡ്- എല്‍.എഫ്. സ്‌കൂള്‍ - കെ.ടി ജംഗ്ഷന്‍ വഴി വലത്തോട്ട് തിരിഞ്ഞ് ബസ്റ്റാന്‍ഡ് പരിസരത്തേക്ക് പോകേണ്ടതാണ്.


  കല്ലോടി:  ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ബസ്റ്റാന്‍ഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.


 ചൂട്ടക്കടവ്: ഭാഗത്തുനിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ ഹനുമാന്‍ ക്ഷേത്രം താഴങ്ങാടി ഭാഗത്തേക്ക് പോകേണ്ടതാണ്.


 ⭕ *ചൂട്ടക്കടവ്* ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പച്ചക്കറി മാര്‍ക്കറ്റ് വഴി ചൂട്ട കടവ് ഭാഗത്തേക്ക് പോകേണ്ടതാണ്.


 👉 നാളെ രാവിലെ മുതല്‍ വള്ളിയൂര്‍ക്കാവ് ജംഗ്ഷന്‍ മുതല്‍ എല്‍.എഫ്.സ്‌കൂള്‍ ജംഗ്ഷന്‍ വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ 


 ⭕ *മൈസൂര്‍* ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ഗാന്ധി പാര്‍ക്ക് വഴി താഴയങ്ങാടി ഭാഗത്തേക്കും തലശ്ശേരി ഭാഗത്തേക്കും തിരിഞ്ഞു പോകേണ്ടതാണ്.


 ⭕ ഉച്ചയ്ക്കു ശേഷം ഗ്യാരേജ് റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ വഴിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

Post a Comment

Previous Post Next Post