വിവാഹം കഴിഞ്ഞത് ഒരാഴ്ച മുന്‍പ്;യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

മലപ്പുറം: കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശി ആര്യ (26) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയായ യുവാവുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. ഇന്നലെ വൈകുന്നേരം മുതലാണ് ആര്യയെ കാണാതായത്.

കോട്ടക്കടവ് പുഴയിൽ നിന്നാണ് ആര്യയുടെ മതൃദേഹം ലഭിച്ചത്. ആര്യ ഭർത്താവിനൊപ്പം വിരുന്നിനായി സ്വന്തം വീട്ടിലെത്തിയത് ഇന്നലെയാണ്. ഫോട്ടോസ്റ്റാറ്റ് എടുക്കാനെന്ന് പറഞ്ഞാണ് ആര്യ വീട്ടിൽ നിന്ന് പുറത്തേക്കുപോയത്.

ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് വീട്ടുകാർ അന്വഷിച്ചിറങ്ങിയത്. പുഴയ്ക്ക് സമീപത്ത് ആര്യയുടെ ചെരുപ്പും സ്കൂട്ടറും കണ്ടതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇന്ന് നടത്തിയ തിരച്ചിലിലാണ് പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. എന്താണ് മരണത്തിന് കാരണമെന്ന് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post