നാഷണൽ ലീഗിലെ അബ്ദുൽ വഹാബ് വിഭാഗം ഐ.എൻ.എൽ (കേരള) എന്ന പാർട്ടി ഉടൻ പ്രഖ്യാപിച്ചേക്കും


കോഴിക്കോട്
- ഇന്ത്യൻ നാഷണൽ ലീഗിലെ അബ്ദുൽ വഹാബ് വിഭാഗം ഐ.എൻ.എൽ (കേരള) എന്ന പാർട്ടി ഉടൻ പ്രഖ്യാപിച്ചേക്കും. ഐ.എൻ.എല്ലിൽ വിഭാഗീയ പ്രവർത്തനങ്ങൾ വീണ്ടും ചൂടു പിടിച്ച സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തെ ഉപേക്ഷിച്ച് കേരള ഘടകം പുതിയ പാർട്ടിയാവുന്നത്. മന്ത്രി അഹമ്മദ് ദേവർകോവിലിനെ മാറ്റി പി.ടി.എ റഹീമിനെ മന്ത്രിയാക്കാനും നീക്കം നടക്കുന്നു.


ഐ.എൻ.എൽ സംസ്ഥാന ഘടകത്തെ പൂർണമായും ദേശീയ സമിതി പിരിച്ചുവിടുമെന്ന വിവരത്തെ തുടർന്നാണ് പുതിയ പാർട്ടി പ്രഖ്യാപിക്കാൻ സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൽ വഹാബിനെ അനുകൂലിക്കുന്നവർ മുതിരുന്നത്. അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ എന്നിവരെ അംഗീകരിച്ച് ഇനി മുന്നോട്ട് പോകേണ്ടതില്ലെന്ന് വഹാബ് വിഭാഗം തീരുമാനിച്ചു കഴിഞ്ഞു. പി.ടി.എ റഹീമിന്റെയും അബ്ദുൽ വഹാബിന്റെയും നേതൃത്വത്തിൽ എൽ.ഡി.എഫിനെ പൂർണമായി പിന്തുണച്ച് പോകാനാണ് തീരുമാനം. ഇതിന് കാന്തപുരം വിഭാഗം സുന്നി പിന്തുണയും ലഭിക്കും. 


മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് ആണ് ഐ.എൻ.എൽ സ്ഥാപിച്ചത്. 2006 ൽ ആദ്യമായി പാർട്ടിക്ക് ലഭിച്ച എം.എൽ.എ പിന്നീട് മുസ്‌ലിം ലീഗിൽ ചേർന്നു. സുലൈമാൻ സേട്ടിന്റെ കുടുംബാംഗങ്ങളോടൊപ്പമാണ് പി.എം.എ സലാമിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ലീഗിൽ തിരിച്ചെത്തിയത്. അപ്പോഴും എ.പി അബ്ദുവഹാബിന്റെയും അഹമ്മദ് ദേവർകോവിലിന്റെയും നേതൃത്വത്തിൽ ഒരു വിഭാഗം ഇടതു പക്ഷത്തോട് ചേർന്നു നിന്നു. 


അഖിലേന്ത്യാ ജനറൽ സെക്രട്ടറി കൂടിയായ അഹമ്മദ് ദേവർകോവിൽ പാർട്ടിയുടെ ഏക എം.എൽ.എയും മന്ത്രിയുമാണെങ്കിലും അദ്ദേഹത്തെ ഒരു വിഭാഗം അംഗീകരിക്കുന്നില്ല. കാസിം ഇരിക്കൂർ സംസ്ഥാന ജനറൽ സെക്രട്ടറിയായി വന്നതോടെ പാർട്ടിയിൽ ചേരിപ്പോര് രൂക്ഷമായി. പ്രസിഡന്റ് വഹാബും സെക്രട്ടറി കാസിമും രണ്ടു വഴിക്ക് നീങ്ങി. 2021 ജൂലൈയിൽ സംസ്ഥാന കമ്മിറ്റി യോഗം കൈയാങ്കളിയിലാണ് കലാശിച്ചത്. 


ചേരിപ്പോര് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സി.പി.എം നേതൃത്വം ഐ.എൻ.എല്ലിനെ അറിയിക്കുകയും കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരെ മധ്യസ്ഥനായി നിയോഗിക്കുകയും ചെയ്തു. ഇരു വിഭാഗം നേതാക്കളുമായും ചർച്ച നടത്തിയ കാന്തപുരം ഏതാനും നിർദേശങ്ങൾ മുന്നോട്ട് വെക്കുകയും ഇരു വിഭാഗവും അത് അംഗീകരിക്കുകയും ചെയ്തുവെങ്കിലും കാര്യമായി ഒന്നും നടപ്പായില്ല. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ദേശീയ പ്രസിഡന്റോ കമ്മിറ്റിയോ കേരള കാര്യത്തിൽ ഇടപെടരുതെന്നും സംഘടനാ പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കാൻ പത്തംഗ സമിതിയെ വെക്കണമെന്നുമുള്ള നിർദേശങ്ങൾ നടപ്പായില്ല. 


സ്വന്തം ഇഷ്ടപ്രകാരം പേഴ്‌സണൽ സ്റ്റാഫിനെ നിയമിച്ചുവെന്നതായിരുന്നു അഹമ്മദ്…..

Post a Comment

Previous Post Next Post