റേഷൻ കാർഡ് എങ്ങനെ ആധാർ കാർഡുമായി ലിങ്ക് ചെയ്യാം ?

ആധാറുമായി റേഷൻ കാർഡ് ബന്ധിപ്പിക്കാത്തവരുടെ പേരുകൾ കാർഡിൽനിന്നു നീക്കാൻ കർശന നിർദേശം. ഫെബ്രുവരി 15ന് മുൻപായി ഇതു പൂർത്തിയാക്കാത്ത മഞ്ഞ, പിങ്ക് കാർഡുകാർക്കെതിരെയാകും നടപടി.

 25,000 ലേറെ മുൻഗണനാ വിഭാഗം കാർഡുകൾ ഇപ്പോഴും ആധാർ ലിങ്കിങ് നടത്തിയിട്ടില്ലെന്നാണ് കണക്ക്. 
ഈ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ നിന്ന് (പിങ്ക്, മഞ്ഞ കാർഡുകൾ) പൊതുവിഭാഗത്തിലേക്കു (നീല, വെള്ള കാർഡുകൾ) മാറ്റാനും നീക്കമുണ്ട്. 

റേഷൻ കാർഡും ആധാറുമായി ഓൺലൈൻ ലിങ്കിംഗ്
നിങ്ങൾക്ക് റേഷൻ കാർഡിനെ ആധാർ കാർഡുമായി 4 തരത്തിൽ ലിങ്കു ചെയ്യാനാകും.


1- Civil Supplies website വഴി ഓൺലൈനായി ആധാർ ലിങ്ക് ചെയാവുന്നതാണ് . ഇതിനായി ഓഫീസിൽ ഹാജരാറകണ്ടതില്ല.

2- അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാർ ലിങ്ക് ചെയാവുന്നതാണ്. ആധാറിന്റെ പകർപ്പം റേഷൻകാർഡും കൂടി നൽകിയാൽ മതി.

3- താലൂക്ക് സപ്ലൈ ഓഫീസ് വഴിയും ആധാർ ലിങ്ക് ചെയാവുന്നതാണ്. ആധാറിന്റെ പകർപ്പം റേഷൻകാർഡം കൂടി നൽകിയാൽ മതി.

4- E-PoS മഷീനുകൾ വഴി റേഷൻകടകളിലും ആധാർ ലിങ്ക് ചെയാവുന്നതാണ്. ലിങ്ക് ചെയ്യപ്പെടേണ്ട ആധാറിന്റെ ഉടമകൾ ഓരോരുത്തരും റേഷൻകടയിൽ എത്തേണ്ടെയാണ്.

റേഷൻ കാർഡു ആധാറുമായി ഓൺലൈൻ ലിങ്കിംഗ്

റേഷൻ കാർഡും ആധാറുമായി ഓൺലൈനായി ലിങ്ക് ചെയ്യിക്കാനുള്ള വിധം 

Civil Supplies website ലോഗിൻ ചെയുക 

Citizen Login എന്ന ബട്ടൺ ക്ലിക് ചെയുക 


Citizen ബട്ടൺ ക്ലിക് ചെയുക 

നിലവിൽ ലോഗിൻ ID ഉണ്ടെങ്കിൽ ലോഗിൻ ചെയുക . ലോഗിൻ ID ഇല്ലെങ്കിൽ ക്രീയേറ്റ് ചെയുക.

ലോഗിൻ ID ക്രീയേറ്റ് ചെയുന്ന വിധം

Create an Account എന്ന ബട്ടണിൽ ക്ലിക് ചെയുക.

പുതിയ റേഷൻ കാർഡിനു വേണ്ടിയാണോ എന്ന ചോദ്യത്തിന് No എന്നു മറുപടി നൽകുക.

റേഷൻ കാർഡിലെ ഏതെങ്കിലും അംഗത്തിന് റേഷൻ കാർഡുമായി ആധാർ ബന്ധമുണ്ടെങ്കിൽ, ആ ആധാർ, റേഷൻ കാർഡ് നമ്പർ എന്നിവ നൽകുക. Validate ക്ലിക്കു ചെയ്യുക. കുടുംബത്തിലെ അംഗങ്ങളാരും റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, അക്ഷയ സെന്റർ അല്ലെങ്കിൽ താലൂക്ക് വിതരണ ഓഫീസ് വഴി അപേക്ഷിക്കുക

ലോഗിൻ ID(പരമാവധി 10 അക്ഷരം), പാസ്സ്‌വേർഡ് , പേര് , ഇമെയിൽ , മൊബൈൽ നമ്പർ എന്നിവ നൽകുക.

യൂസർ ID ലഭിച്ചു കഴിഞ്ഞാൽ മുകളിൽ പറഞ്ഞ പ്രകാരം ലോഗിൻ ചെയ്യാവുന്നതാണ്‌ 

AADHAAR ENTRY എന്ന ടാബിൽ ക്ലിക് ചെയ്യുക.

ആധാർ സീഡ് ചെയ്‌തിട്ടില്ലാത്തവരുടെ പേര് സെലക്ട് ചെയ്യുക. 

ആധാർ നമ്പർ സീഡ് ചെയുക. UPDATE ബട്ടൺ ക്ലിക് ചെയ്യുക.

ആധാർ സീഡ് ചെയ്ത ശേഷം ആധാർ കാർഡിപ്പന്റ പകർപ് PDF രൂപത്തിൽ അപ്‌ലോഡ് ചെയ്യുക. ആയതിന് Select Member എന്ന ബോക്സിൽ നിന്ന് അംഗത്തെ സെലക്ട് ചെയ്യുക .

Browse ബട്ടണിൽ ക്ലിക് പ്പെയ്ത് PDF ഫയൽ അറ്റാച്ച് പ്പെയ്യുക. PDF ഫയലിന്റെ വെയിറ്റ് 100 KB യിൽ കുറവായിരിക്കണം

Citizen Login ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്താലും മതി

E-PoS മഷീനുകൾ വഴി റേഷൻകടകളിലും ആധാർ ലിങ്ക് ചെയ്യാം 

റേഷൻ കാർഡും ആധാറുമായി ബന്ധിപ്പിക്കാൻ 2 മാർഗങ്ങളുണ്ട്. റേഷൻ കടകളിലെ ഇ പോസ് മെഷീൻ ഉപയോഗിച്ചു ലിങ്കിങ് നടത്തുകയാണ് ആദ്യ വഴി. കേരളത്തിലെ ഏതു റേഷൻ കടകളിൽ നിന്നും ആധാർ ലിങ്കിങ് നടത്താനാകും. പേര് ബന്ധിപ്പിക്കേണ്ടയാൾ റേഷൻ കാർഡിന്റെ പകർപ്പും ആധാർ കാർഡിന്റെ പകർപ്പുമായി റേഷൻ കടകളിലെത്തണം.

Post a Comment

Previous Post Next Post